ബാഴ്‌സ വിട്ടാല്‍ മെസി എങ്ങോട്ട്?  ക്ലബ് ഏതാകുമെന്ന് മെസി തന്നെ പറഞ്ഞു കഴിഞ്ഞു

ന്യൂവെല്‍സില്‍ നിന്നും 2001ലായിരുന്നു മെസിക്ക് ബാഴ്‌സയിലേക്കുള്ള ക്ഷണം ലഭിക്കുന്നത്
ബാഴ്‌സ വിട്ടാല്‍ മെസി എങ്ങോട്ട്?  ക്ലബ് ഏതാകുമെന്ന് മെസി തന്നെ പറഞ്ഞു കഴിഞ്ഞു

ബാഴ്‌സലോണ വിട്ടാല്‍ എവിടേക്കായിരിക്കും മെസി പോവുക എന്ന ചോദ്യം കഴിഞ്ഞ ട്രാന്‍സ്ഫര്‍ സീസണ്‍ മുതല്‍ ആരാധകരില്‍ ശക്തമായി ഉടലെടുത്തിട്ടുണ്ട്. എന്നാലിപ്പോള്‍ ആ ചോദ്യത്തിന് മെസി ഉത്തരം പറയുകയാണ്. കളിച്ചു വളര്‍ന്ന അര്‍ജന്റീനിയന്‍ ക്ലബ് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിലേക്കുള്ള മടക്കമാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് ഫുട്‌ബോള്‍ മിശിഹായുടെ മറുപടി.

1994 മുതല്‍ 2000 വരെ ഇവിടെയായിരുന്നു മെസി കളിച്ചിരുന്നത്. ന്യൂവെല്‍സിനായി കളിക്കണം. അതാണ് എന്റെ സ്വപ്നം. എന്നാല്‍ അടുത്ത ചില വര്‍ഷങ്ങളില്‍ എന്തായിരിക്കും സംഭവിക്കുക എന്ന് എനിക്ക് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. 

ഞാന്‍ എപ്പോഴും പറയുന്നതും ആഗ്രഹിക്കുന്നതും ന്യൂവെല്‍സിനായി കളിക്കണം എന്നാണ്. ഇപ്പോഴത്തെ ഈ നിലയില്‍ ന്യൂവെല്‍സിനായി കളിക്കണം. കാരണം കുട്ടിക്കാലത്ത് ഈ നിലയിലേക്ക് എത്തണമെന്നാണ് താന്‍ ന്യൂവെല്‍സില്‍ കളിക്കുമ്പോള്‍ സ്വപ്‌നം കണ്ടിരുന്നതെന്ന് മെസി പറയുന്നു. 

ന്യൂവെല്‍സില്‍ നിന്നും 2001ലായിരുന്നു മെസിക്ക് ബാഴ്‌സയിലേക്കുള്ള ക്ഷണം ലഭിക്കുന്നത്. പിന്നീടങ്ങോട്ട് ബാഴ്‌സയ്ക്ക് വേണ്ടി മാത്രമായിരുന്നു മെസിയുടെ കളി. 

ബാഴ്‌സയുമായുള്ള മെസിയുടെ കരാര്‍ 2018ല്‍ അവസാനിക്കും. 2021 വരെ മെസിയെ ക്ലബില്‍ നിര്‍ത്താന്‍ ലക്ഷ്യമിട്ട് ബാഴ്‌സ മാനേജ്‌മെന്റ് തയ്യാറാക്കിയ കരാറില്‍ ഇതുവരെ മെസി ഒപ്പുവെച്ചിട്ടില്ല എന്നതും ബാഴ്‌സ ആരാധകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. 

പുതിയ കരാറില്‍ ഒപ്പുവെച്ചിട്ടില്ല എന്നതിന് പുറമേ  ഈ കരാറില്‍ എപ്പോള്‍ വേണമെങ്കിലും ക്ലബ് വിടാന്‍ തനിക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കുന്ന റിലീസ് ക്ലോസ് വയ്ക്കണമെന്നും മെസി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com