ഒടുവില്‍ ധോനി മൗനം വെടിഞ്ഞു; വിമര്‍ശകര്‍ക്ക് നിരാശരാകേണ്ടി വരും

എല്ലാവര്‍ക്കും ജീവിതത്തോട് ഒരു കാഴ്ചപ്പാടുണ്ടാകും, അത് ബഹുമാനിക്കപ്പെടണമെന്ന് ധോനി
ഒടുവില്‍ ധോനി മൗനം വെടിഞ്ഞു; വിമര്‍ശകര്‍ക്ക് നിരാശരാകേണ്ടി വരും

ഇന്ത്യന്‍ ട്വിന്റി20 ടീമിലെ തന്റെ സ്ഥാനം ചോദ്യം ചെയ്യുന്നവര്‍ക്ക് മറുപടിയുമായി മഹേന്ദ്ര സിങ് ധോനി. എല്ലാവര്‍ക്കും ജീവിതത്തോട് ഒരു കാഴ്ചപ്പാടുണ്ടാകും, അത് ബഹുമാനിക്കപ്പെടണമെന്ന് ധോനി പറഞ്ഞതായാണ് ഖലീജ്‌ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

രാജ്യത്തിനായി കളിക്കുന്നതാണ് തനിക്ക് ഏറ്റവും പ്രചോദനം നല്‍കുന്നത്. കാരണം ജീവിതത്തിലെ ഒരു സമയം മാത്രമാണ്  നമുക്ക് കളിക്കാന്‍ കഴിയുക. ഒരു വര്‍ഷം മുതല്‍ 15 വര്‍ഷം വരെ ചിലര്‍ കളിക്കും, 20 വര്‍ഷം വരെ കളിക്കുന്നു. എന്നാല്‍ 70 വയസുവരെ ജീവിച്ചിരുന്ന ഒരാളെ സംബന്ധിച്ച് 10-15 വര്‍ഷം എന്നത് വളരെ ചുരുങ്ങിയ കാലമാണ്. ഈ ചുരുങ്ങിയ കാലത്ത് മാത്രമാണ് രാജ്യത്തെ പ്രതിനിധീകരിച്ചു എന്ന് നമുക്ക് അഭിമാനത്തോടെ പറയാന്‍ സാധിക്കുകയുള്ളു. ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരിക്കുക എന്നതാണ് ഏറ്റവും വലിയ പ്രചോദനമെന്നും ധോനി പറയുന്നു.

മത്സര ഫലം എന്താകും എന്നതിനെ കുറിച്ച് താന്‍ വ്യാകുലപ്പെടാറില്ല. ആ സമയം എന്താണോ വേണ്ടത് അത് ചെയ്യുകയാണ്  എന്റെ ലക്ഷ്യം. കളിക്ക് ശേഷം കണ്ണാടിക്ക് മുന്നില്‍ നിന്നും ഞാന്‍ എന്നോട് തന്നെ പറയും, എല്ലാ വിധത്തിലും ശ്രമിച്ചു എന്ന്, മത്സരഫലം എന്തായാലും അത് അംഗീകരിക്കാന്‍ ആ സമയം തനിക്കാകുന്നുവെന്ന് ധോനി പറയുന്നു.

ന്യൂസിലാന്‍ഡിനെതിരായ ട്വിന്റി20 പരമ്പരയ്ക്ക് ശേഷമായിരുന്നു ധോനിക്ക് നേരെ വിമര്‍ശകര്‍ വീണ്ടും വാളെടുത്ത് തുടങ്ങിയത്.  മുന്‍ ഇന്ത്യന്‍ നായകന് ട്വിന്റി20യില്‍ നിന്നും വിരമിക്കുന്നതിനുള്ള സമയമായെന്നായിരുന്നു ഗാംഗുലി, ലക്ഷ്മണ്‍, അഗാര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. എന്നാല്‍ ധോനിയെ ലക്ഷ്യം വയ്ക്കുന്നവര്‍ അസൂയാലുക്കളാണെന്ന പ്രതികരണവുമായിട്ടായിരുന്നു ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി രംഗത്തെത്തിയത്. ഒരു കളി മോശമായതിന്റെ  പേരില്‍ ധോനിക്ക് പിന്നാലെ പായേണ്ടെന്ന നിലപാടുമായി നായകന്‍ കോഹ് ലിയും മുന്നോട്ടു വന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com