സുശീല്‍ കുമാര്‍ തിരിച്ചെത്തും, യോഗേശ്വര്‍ ദത്ത് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കില്ല 

നവംബര്‍ 15ന് ഇന്‍ഡോറിലാണ് ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്
സുശീല്‍ കുമാര്‍ തിരിച്ചെത്തും, യോഗേശ്വര്‍ ദത്ത് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കില്ല 

രണ്ടുതവണ ഒളിംപിക് മെഡല്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ തിരിച്ചെത്തുന്നു. എന്നാല്‍ യോഗേശ്വര്‍ ദത്ത് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കില്ല. നവംബര്‍ 15ന് ഇന്‍ഡോറിലാണ് ദേശീയ ഗുസ്തി ചാമ്പ്യന്‍ഷിപ് നടക്കുക. 

ശാരിരീകമായും മാനസീകമായും താന്‍ വളരെ മികച്ച അവസ്ഥയിലാണെന്നും മത്സരതലത്തില്‍ ഗുസ്തിയെ വീണ്ടും ആസ്വദിച്ചുതുടങ്ങിയെന്നും സുശീല്‍ കുമാര്‍ പറഞ്ഞു. വരാനിരിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേയെ പ്രതിനിധീകരിച്ചാണ് സൂശീല്‍ മത്സരത്തിനിറങ്ങുക. 

മറ്റ് താരങ്ങളായ റിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്, ഫോഗാട് സഹോദരിമാരായ ഗീത ഫോഗാട്, വിനേഷ് ഫോഗാട് തുടങ്ങിയവര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ സ്ഥിരീകരിച്ചു. പരിക്കിനെതുടര്‍ന്ന് ബബിതാ കുമാരി ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com