കാമുകി ജോര്‍ജിനയുമൊത്ത് നാലാം കുഞ്ഞിനെ വരവേറ്റ് ക്രിസ്റ്റിയാനോ 

ആദ്യമായാണ് തന്റെ ഒരു കുഞ്ഞിന്റെ അമ്മയെ ലോകത്തിന് മുന്നില്‍ ക്രിസ്റ്റിയാനോ പരിചയപ്പെടുത്തുന്നത്.
കാമുകി ജോര്‍ജിനയുമൊത്ത് നാലാം കുഞ്ഞിനെ വരവേറ്റ് ക്രിസ്റ്റിയാനോ 

പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക് വീണ്ടും പെണ്‍കുഞ്ഞ്. കാമുകി ജോര്‍ജിന റോഡ്രിഗസ്സും മൂത്ത മകന്‍ ക്രിസ്റ്റ്യാനോ ജൂനിയറും പുതിയ കുഞ്ഞും ക്രിസ്റ്റ്യാനോയും ഒരുമിച്ചു നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം വീണ്ടും അച്ഛനായ വിവരം ലോകത്തെ അറിയിച്ചത്. അലന മാര്‍ട്ടിന എന്നാണ് കുഞ്ഞിന് പേരു നല്‍കിയത്.

'അലന മാര്‍ട്ടിന ജനിച്ചിരിക്കുന്നു. അലനയും ജോര്‍ജിനയും സുഖമായിരിക്കുന്നു. ഞങ്ങള്‍ എല്ലാവരും വളരെ സന്തോഷത്തിലാണ്', ക്രിസ്റ്റിയാനോ ട്വിറ്ററില്‍ കുറിച്ചു. നാലു കുഞ്ഞുകളുടെ അച്ഛനായ ക്രിസ്റ്റിയാനോ ആദ്യ മൂന്നു കുട്ടികളുടെയും അമ്മയാരെന്ന് വെളുപ്പെടുത്തിയിരുന്നില്ല. ആദ്യമായാണ് തന്റെ ഒരു കുഞ്ഞിന്റെ അമ്മയെ ലോകത്തിന് മുന്നില്‍ ക്രിസ്റ്റിയാനോ പരിചയപ്പെടുത്തുന്നത്.

കഴിഞ്ഞ ജൂണില്‍ വാടക ഗര്‍ഭപാത്രത്തിലൂടെ ക്രിസ്റ്റിയാനോ ഇരട്ടകുട്ടികളുടെ അച്ഛനായിരുന്നു. റൊണാള്‍ഡോയുടെ പ്രിയ പുത്രന്‍ ക്രിസ്റ്റ്യാനോ ജൂനിയറും വാടക ഗര്‍ഭപാത്രത്തിലൂടെയാണ് പിറവിയെടുത്തത്. കഴിഞ്ഞ ദിവസമാണ് അച്ഛനായിരിക്കുന്നതിന്റെ സന്തോഷം ക്രിസ്റ്റിയാനോ തുറന്നുപറഞ്ഞത്. ഒരു അച്ഛനായിരിക്കുക എന്നത് അതുല്യമായ അനുഭവമാണെന്നും തന്നെ പൂര്‍ണ്ണമായി മാറ്റിയത് ഈ റോള്‍ ആണെന്നും താരം പറഞ്ഞിരുന്നു. 'എന്നെ കൂടുതല്‍ ശാന്തനാക്കാനും ജീവിതത്തെകുറിച്ചുള്ള കാഴിചപാട് തന്നെ മാറ്റാനും ഇത് സഹായിച്ചിട്ടുണ്ട്. ജീവിതത്തില്‍ എന്താണ് ഏറ്റവും പ്രധാനം എന്ന് മനസ്സിലാക്കാന്‍ അച്ഛനായതിലൂടെയാണ് കഴിഞ്ഞത്. വീണ്ടും ഒരു പിതാവാകാന്‍ ഇനിയും കാത്തിരിക്കാന്‍ കഴിയില്ല. ഒരു അച്ഛനായി നിന്നുകൊണ്ട് എന്റെ കുടുംബം വളരുന്നത് കാണുന്നതാണ് എന്റെ ഏറ്റവും വലിയ അനുഗ്രഹം. അവരോടൊപ്പം സമയം ചിലവഴിക്കുക, സന്തോഷിക്കുക. അവരാണ് എന്റെ ജീവിതത്തില്‍ ആഹ്ലാദവും സന്തോഷവും നിറയ്ക്കുന്നത്', കഴിഞ്ഞ ആഴ്ച ക്രിസ്റ്റിയാനോ പറഞ്ഞ വാക്കുകളാണ് ഇവ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com