ബാറ്റിനടുത്ത് കൂടി പോലും ബോള്‍ പോയില്ല, പക്ഷേ അമ്പയര്‍ ഔട്ട് വിധിച്ചു; കാരണം ചികഞ്ഞ് ആരാധകര്‍

പത്ത്  വര്‍ഷം മുന്‍പ് 2007ല്‍ മൈതാനത്ത് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്നത്
ബാറ്റിനടുത്ത് കൂടി പോലും ബോള്‍ പോയില്ല, പക്ഷേ അമ്പയര്‍ ഔട്ട് വിധിച്ചു; കാരണം ചികഞ്ഞ് ആരാധകര്‍

ബാറ്റിലുരസി ഉരസിയില്ല എന്ന രീതിയില്‍ കീപ്പറുടെ  കൈകളിലേക്ക് എത്തുന്ന പന്തില്‍ ഔട്ട് വിധിക്കാന്‍ അമ്പയര്‍മാര്‍ പാടുപെടുമായിരുന്നു. ടെക്‌നോളജിയിലെ വളര്‍ച്ച റിവ്യു ഇപ്പോള്‍ എളുപ്പമാക്കി. പക്ഷേ ബാറ്റ്‌സ്മാന്റെ ബാറ്റിന് അടുത്തുകൂടി പോലും പോവാതിരുന്ന പന്തില്‍ അമ്പയര്‍ ഔട്ട് വിധിച്ച വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ഉയര്‍ന്നുവരുന്നത്. 

പത്ത്  വര്‍ഷം മുന്‍പ് 2007ല്‍ മൈതാനത്ത് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്നത്. വൈഡ് ഓഫ് ലെഗ് സ്റ്റമ്പായി ബോള്‍ കീപ്പറുടെ കയ്യിലെത്തി ഏതാനും സെക്കന്റുകള്‍ക്ക് ശേഷം  അമ്പയര്‍ ഔട്ട് വിധിക്കുകയാണ്. പ്രതിഷേധം ഒന്നും സൃഷ്ടിക്കാതെ ബാറ്റ്‌സ്മാന്‍ ക്രീസ് വിടുന്നതും കാണാം.

എന്താണ് ഇതിന്റെ കാരണം എന്നാണ് ഏവരും ഇപ്പോള്‍ ചോദിക്കുന്നത്. കെന്നിങ്ടണ്‍ ഓവലില്‍ സുറേയെക്കെതിരെ ബ്രാഡ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി ഇറങ്ങിയ മത്സരത്തിലായിരുന്നു സംഭവം. വിചിത്രമാകുന്ന രീതിയില്‍ ഔട്ടാകുന്നത് ഇംഗ്ലീഷ് ക്രിക്കറ്ററായ തോമസ് മെറിലാഹ്ട്ടും, ബൗളര്‍ മൊഹമ്മദ് അക്രവുമാണ്. 

കഴിഞ്ഞ ഓവറിലെ അവസാന ബോളില്‍ ഈ ബാറ്റ്‌സ്മാന്‍ ഔട്ടായിരുന്നു, എന്നാല്‍ ആ ഓവറില്‍ ഔട്ട് വിധിക്കാതെ അമ്പയര്‍ അടുത്ത ഓവറിലേക്ക് കടന്നു. ഇതാണ് ഓവറിന്റെ ആദ്യ ബോളില്‍ തന്നെ ഇയാളെ ഔട്ട് വിധിച്ച് പവലിയനിലേക്ക് മടക്കാന്‍ അമ്പയര്‍ തീരുമാനിച്ചതിന് പിന്നിലെന്നാണ് ചിലര്‍ പറയുന്നത്. 

ഈ മത്സരത്തില്‍ അമ്പയറായിരുന്ന വ്യക്തി ആദ്യമായിട്ടായിരുന്നു ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിനായി ഇറങ്ങുന്നത്. മൈതാനത്ത് സ്ലിപ്പ് ഫീല്‍ഡറായിരുന്ന കളിക്കാരന്‍ വെറുതെ അപ്പീല്‍ ചെയ്തു. ആദ്യ മത്സരം കളിക്കുന്നതിന്റെ ആകുലതയില്‍ അദ്ദേഹം ഔട്ട് വിധിക്കുകയായിരുന്നു എന്നാണ് പാക് മാധ്യമപ്രവര്‍ത്തകനായ അസിഫ് ഖാന്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com