ഹൈയര്‍സ്‌റ്റൈലില്‍ ഹര്‍ദിക് പാണ്ഡ്യ ലേഡി ഗാഗയാണ്‌

ക്രിക്കറ്റില്‍ കപില്‍ദേവിനോട് ഉപമിച്ചെങ്കില്‍ ഹെയര്‍സറ്റൈലില്‍ അമേരിക്കന്‍ പോപ് സ്റ്റാര്‍ ലേഡി ഗാഗയുമായാണ് ഹര്‍ദിക്കിനെ ഉപമിച്ചിരിക്കുന്നത്. 
ഹൈയര്‍സ്‌റ്റൈലില്‍ ഹര്‍ദിക് പാണ്ഡ്യ ലേഡി ഗാഗയാണ്‌

ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷനായി നിറഞ്ഞുനില്‍ക്കുകയാണ്. കളിക്കളത്തിലെ പ്രകടനത്തിന് കപില്‍ദേവിനോടാണ് ഹര്‍ദിക്കിനേ താരതമ്യം ചെയ്യുന്നത്. ഹര്‍ദിക് തന്നേക്കാള്‍ നേട്ടം കൊയ്യുമെന്ന് സാക്ഷാല്‍ കപില്‍ദേവും പറയുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ വിഷയം ഹര്‍ദിക്കിന്റെ ക്രിക്കറ്റ് വിശേഷങ്ങളല്ല മറിച്ച് താരത്തിന്റെ പുത്തന്‍ ഹെയര്‍സ്റ്റൈലാണ്. ക്രിക്കറ്റില്‍ കപില്‍ദേവിനോട് ഉപമിച്ചെങ്കില്‍ ഹെയര്‍സറ്റൈലില്‍ അമേരിക്കന്‍ പോപ് സ്റ്റാര്‍ ലേഡി ഗാഗയുമായാണ് ഹര്‍ദിക്കിനെ ഉപമിച്ചിരിക്കുന്നത്. 

വരാനിരിക്കുന്ന ശ്രീലങ്കന്‍ സീരീസിന് മുന്നോടിയായി ഫിറ്റ്‌നസ് പരിശീലനങ്ങള്‍ക്കായി ബംഗളൂരുവിലാണ് താരം ഇപ്പോള്‍ ഉള്ളത്. ഇതിനിടെയാണ് ഹര്‍ദിക്കിന്റെ ട്വിറ്റര്‍ പേജില്‍ പുതിയ ലുക്കിലുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിന് മറുപടിയായി ഹര്‍ദിക്കിന് ആരാധകര്‍ നല്‍കിയത് അഭിനന്ദനങ്ങള്‍ മാത്രമല്ല. കളിയില്‍ കൂടുതല്‍ ശ്രദ്ധിക്കൂ എന്നതില്‍ തുടങ്ങി ചിത്രത്തിന്റെ പശ്ചാതലം ശരിയായില്ല പോലെയുള്ള കമന്റുകളാണ് ട്വീറ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്. 

എന്നാല്‍ പുതിയ പരീക്ഷണങ്ങള്‍ താനെപ്പോഴും നടത്താറുണ്ടെന്ന് താരം മുമ്പ് നല്‍കിയിട്ടുള്ള അഭിമുഖങ്ങളില്‍ പറയാറുണ്ടായിരുന്നു. 'എന്റെ പരീക്ഷണങ്ങളെല്ലാം എനിക്കുവേണ്ടിയുള്ളതാണ്. അതേക്കുറിച്ച് മറ്റുള്ളവര്‍ എന്തു പറയുന്നെന്ന് ഞാന്‍ ശ്രദ്ധിക്കാറില്ല. മറ്റുള്ളവര്‍ക്ക് അത് ഇഷ്ടമാകുന്നുണ്ടോ ഇല്ലയോ എന്നത് എന്നെ ബാധിക്കാറുമില്ല. എനിക്ക് ചെയ്യണമെന്ന് തോന്നുന്നവ ഞാന്‍ ചെയ്യുന്നു, അത്രമാത്രം. സ്വന്തമായി കൃഷിസ്ഥലമുള്ളവര്‍ അവിടെ എന്ത് കൃഷി ചെയ്യണമെന്ന് സ്വയം തീരുമാനിക്കുന്നതു പോലെ തന്നെയാണ് അത്', മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ ഹര്‍ദിക് പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com