ഞാന്‍ റോബോട്ട് അല്ല, എനിക്കും വിശ്രമം വേണം; പരസ്യമായി ആവശ്യപ്പെട്ട് കോഹ് ലി

മൂന്ന് ഫോര്‍മാറ്റിലും ഇടവേളകളില്ലാതെ ഒരേ തീവ്രവതയോടെ കളിക്കുക എന്നത് അസാധ്യമാണെന്ന് കോഹ് ലി
ഞാന്‍ റോബോട്ട് അല്ല, എനിക്കും വിശ്രമം വേണം; പരസ്യമായി ആവശ്യപ്പെട്ട് കോഹ് ലി

വ്യാഴാഴ്ച ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കാനിരിക്കെ ബിസിസിഐയോട് പ്രതിഷേധ ശബ്ദം ഉയര്‍ത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. മൂന്ന് ഫോര്‍മാറ്റിലും ഇടവേളകളില്ലാതെ ഒരേ തീവ്രവതയോടെ കളിക്കുക എന്നത് അസാധ്യമാണെന്ന് കോഹ് ലി പറഞ്ഞു. 

കളിക്കാര്‍ക്ക് വിശ്രമം അനുവദിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഇയരുന്നത്. എന്തിനാണ് താരങ്ങള്‍ വിശ്രമം ചോദിക്കുന്നതെന്ന് ചോദിക്കുന്നവരാണ് പുറത്തുള്ളത്. എല്ലാവരും ഒരേ പോലെ കളികള്‍ കളിച്ചവരല്ലെ, പിന്നെ ചിലര്‍ക്ക് മാത്രം വിശ്രമം അനുവദിക്കുന്നത് എന്തിനെന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ കളിക്കുന്ന കളിയിലെല്ലാം എല്ലാവര്‍ക്കും ഒരേപോലെയുള്ള ജോലിഭാരമാണ് എന്ന് കരുതരുതെന്ന് കോഹ് ലി പറയുന്നു. 

20-25 കളിക്കാരെ ഉള്‍പ്പെടുത്തി ശക്തമായ ടീമിനെ രൂപപ്പെടുത്തുകയാണ് വേണ്ടത്. പ്രധാനപ്പെട്ട മത്സരങ്ങളില്‍ പ്രമുഖ താരങ്ങള്‍ നിരാശപ്പെടുത്തരുതെന്നാണ് നിങ്ങളുടെ ആഗ്രഹം. അവിടെയാണ് എന്തുകൊണ്ട് വിശ്രമം അനുവദിച്ച് ബാലന്‍സ് ആയ ടീമിനെ രൂപപ്പെടുത്തണം എന്ന് പറയുന്നതിന്റെ കാതല്‍. 

മൂന്ന് ഫോര്‍മാറ്റും ഒരേ തീവ്രതയോടെ കളിക്കുക എന്ന് പറഞ്ഞാല്‍ അത് മാനുഷീകമായി അസാധ്യമായ കാര്യമാണ്. എനിക്ക് വിശ്രമം വേണം. എന്റെ ശരീരത്തിന് വിശ്രമം വേണമെന്ന നിലയിലേക്ക് എത്തുമ്പോള്‍ ഞാന്‍ വിശ്രമം ആവശ്യപ്പെടും. എന്റെ ശരീരം മുറിച്ച് പരിശോധിക്കാന്‍ ഞാന്‍ റോബോട്ട് അല്ലെന്നും  കോഹ് ലി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com