സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കുറ്റക്കാരനെന്ന് കോടതി

ഇംഗ്ലണ്ട് ടീമായ ഡെര്‍ബിഷൈറിന്റെ ഭാഗമാണ് ശിവ് താക്കോര്‍
സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കുറ്റക്കാരനെന്ന് കോടതി

രണ്ട് സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ മുന്‍ ഇംഗ്ലണ്ട് അണ്ടര്‍ 19 നായകന്‍ കുറ്റക്കാരനാണെന്ന് കോടതി. ഇംഗ്ലണ്ട് ടീമായ ഡെര്‍ബിഷൈറിന്റെ ഭാഗമാണ് ശിവ് താക്കോര്‍.

ജൂണ്‍ 12നും ജൂണ്‍ 19നും മക്വര്‍ത്തിലും, ഡെര്‍ബിയിലും വെച്ച് രണ്ട് സ്ത്രീകള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് ജൂണില്‍ തന്നെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ശിവ് താക്കോറിനെ ഡെര്‍ബിഷൈറില്‍ നിന്നും പുറത്താക്കി. 

പതിനാറുകാരിയായ ഗേള്‍ഫ്രണ്ട് തനിക്കുണ്ട്. ഇതിനാല്‍ മറ്റ് വഴികളിലൂടെ ലൈംഗീക തൃപ്തി കണ്ടെത്തേണ്ട ആവശ്യമില്ലെന്ന് ശിവ് പറഞ്ഞതായി ദക്ഷിണ ഡര്‍ബിഷൈര്‍ മജിസ്‌ട്രേറ്റ് പറയുന്നു. രണ്ട് സ്ത്രീകളുടേയും ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തനിക്ക് വ്യക്തമായതായും ജഡ്ജി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com