ധോനിയെ സംരക്ഷിക്കുന്ന കോഹ് ലിയെ പ്രശംസിക്കാതെ വയ്യെന്ന് ഗാംഗുലി; കോഹ് ലി അത്ഭുതപ്പെടുത്തുകയാണ്‌

ടീം അംഗങ്ങളെ വിജയത്തിനായി കോര്‍ത്തിണക്കുന്ന കോഹ് ലിയുടെ കഴിവിനെ പ്രശംസിക്കാതെ തരമില്ല
ധോനിയെ സംരക്ഷിക്കുന്ന കോഹ് ലിയെ പ്രശംസിക്കാതെ വയ്യെന്ന് ഗാംഗുലി; കോഹ് ലി അത്ഭുതപ്പെടുത്തുകയാണ്‌

ധോനിക്ക് നേരെ വിമര്‍ശകര്‍ വട്ടമിട്ട് പറക്കുമ്പോഴും നായകന്‍ കോഹ് ലി ധോനിക്ക് നല്‍കുന്ന പിന്തുണ പ്രശംസനീയമാണെന്ന് സൗരവ് ഗാംഗുലി. കരിയറിന്റെ അവസാന പാതയില്‍ നില്‍ക്കുന്ന വ്യക്തിയാണ് ധോനി. ആ സമയത്താണ് കോഹ് ലി മുന്നോട്ട് വന്ന് ധോനിയാണ് തന്റെ നായകന്‍ എന്ന് പറയുന്നത്. ഒരു കളിക്കാരനെ നിങ്ങള്‍ മാറ്റുന്നത് ഇങ്ങനെയാണെന്ന് കോഹ് ലിയെ പ്രശംസിച്ച് ഗാംഗുലി ചൂണ്ടിക്കാട്ടുന്നു. 

കോഹ് ലി ചാമ്പ്യന്‍ കളിക്കാരനാണെന്ന് നിരവധി തവണ താന്‍ പറഞ്ഞു കഴിഞ്ഞു. മൈതാനത്ത് കോഹ് ലിയെ കണ്ടാല്‍ കണ്ടിരുന്നു പോകും ഞാന്‍. മൂന്ന് ഫോര്‍മാറ്റിലും ടീമിനെ ജയിപ്പിക്കാനാണ് കോഹ് ലി നോക്കുന്നത്. എന്തൊക്കെ തന്ത്രങ്ങളാണ് കോഹ് ലി മെനയുന്നതെന്നോ, ഡ്രസിങ് റൂമില്‍ താരങ്ങളോട് എങ്ങിനെയാണ് ഇടപെഴകുന്നതെന്നോ എനിക്കറിയില്ല. എന്നാല്‍ ടീം അംഗങ്ങളെ വിജയത്തിനായി കോര്‍ത്തിണക്കുന്ന കോഹ് ലിയുടെ കഴിവിനെ പ്രശംസിക്കാതെ തരമില്ലെന്നും ഗാംഗുലി പറയുന്നു. 

ബോസാവുന്നത് മാത്രമല്ല നായകത്വം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. മാനസികാവസ്ഥയെ നിയന്ത്രിച്ചു നിര്‍ത്തുക എന്നതാണ് നായകന്റെ പ്രധാന ഉത്തരവാദിത്വം.

2002ലെ നാറ്റ്വെസ്റ്റ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ മത്സരം ജയിച്ചതിന് ശേഷം ഷര്‍ട്ടൂരി വീശിയതിനെ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഗാംഗുലിയുടെ ഈ മറുപടി. അതിന് മുന്‍പ് 3 ഫൈനലുകളില്‍ ടീം തോറ്റിരുന്നു. ആ ജയം നല്‍കിയ ആശ്വാസത്തിന്റെ പുറത്തായിരുന്നു ഷര്‍ട്ടൂരി വീശുന്ന പ്രകടനം തന്നില്‍ നിന്നുണ്ടായതെന്നും ഗാംഗുലി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com