ബംഗളൂരുവിനെതിരെ ഗോളടിച്ചാലും ആഘോഷം ഉണ്ടാകില്ലെന്ന് വിനീത്; ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ക്ലബാണത്‌

ബംഗളൂരു-ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ തമ്മിലുള്ള പോര് മുറുകുകയാണെങ്കിലും ബംഗളൂരുവിനോടുള്ള ഇഷ്ടം തുറന്നു പറയുകയാണ് വിനീത്
ബംഗളൂരുവിനെതിരെ ഗോളടിച്ചാലും ആഘോഷം ഉണ്ടാകില്ലെന്ന് വിനീത്; ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ക്ലബാണത്‌

ആദ്യ രണ്ട് സീസണിലും ബംഗളൂരു എഫ്‌സിക്കൊപ്പം നിന്നതിന് ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുനയായി സി.കെ.വിനീത് മഞ്ഞക്കുപ്പായത്തിലേക്ക് എത്തുന്നത്. ബംഗളൂരു-ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ തമ്മിലുള്ള പോര് മുറുകുകയാണെങ്കിലും ബംഗളൂരുവിനോടുള്ള ഇഷ്ടം തുറന്നു പറയുകയാണ് വിനീത്. 

ബംഗളൂരുവിനെതിരെ സ്‌കോര്‍ ചെയ്താലും താനത് ആഘോഷിക്കില്ലെന്നാണ് വിനീത് പറയുന്നത്. ബംഗളൂരു എഫ്‌സിയോടുള്ള ഇഷ്ടത്തെ തുടര്‍ന്നാണ് ഗോളടിച്ചതിന് ശേഷമുള്ള ആഘോഷം ഉണ്ടാകില്ലെന്ന് വിനീത് വ്യക്തമാക്കുന്നത്. 

ന്യൂയര്‍ ദിനത്തിന്റെ തലേന്നാണ് ബംഗളൂരുവിനെ ബ്ലാസ്‌റ്റേഴ്‌സ് നേരിടുക. ആഘോഷം വേണ്ടെന്ന് വെച്ചെങ്കിലും ബംഗലൂരുവിനെതിരെ ഗോളടിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ബ്ലാസ്‌റ്റേഴ്‌സ് സ്‌ട്രൈക്കര്‍ പറയുന്നു. എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ടീമാണ് ബംഗളൂരു എഫ്‌സി. ഗോള്‍ അടിച്ചതിന് ശേഷമുള്ള ആഘോഷം ബംഗളൂരുവിനെ അപമാനിക്കുന്നതിന് തുല്യമാകും. ഇപ്പോള്‍ ഇങ്ങനെയൊക്കെ തീരുമാനിക്കാനാവും. എന്നാല്‍ ആ സമയം എന്താണ് സംഭവിക്കുക എന്ന് പറയാനാവില്ല. ഗോള്‍ അടിച്ചതിന് ശേഷം ആഘോഷിക്കാതിരിക്കാന്‍ താന്‍ പരമാവധി ശ്രമിക്കുമെന്ന് വിനീത് പറയുന്നു. 

കല്‍ക്കത്തയ്‌ക്കെതിരെ കളിച്ച് സീസണ്‍ തുടങ്ങുക എന്നത് പോസിറ്റീവായിട്ടാണ് ടീം കാണുന്നത്. പകരം വിട്ടല്‍ തന്നെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും വിനീത് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com