ടെന്നീസ് സൂപ്പര്‍താരം സെറീന വില്യംസ് വിവാഹിതയായി; ചിത്രങ്ങള്‍ കാണാം 

സെറീനയുടെ സഹോദരിയും ടെന്നീസ് താരവുമായ വീനസ് വില്ല്യംസ്, ടെന്നീസ് താരംവും അടുത്ത സുഹൃത്തുമായ കരോളിന്‍ വോസ്‌നിയാക്കി, നടി ഇവാ ലോങ്‌ഗോറിയ എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു. 
ടെന്നീസ് സൂപ്പര്‍താരം സെറീന വില്യംസ് വിവാഹിതയായി; ചിത്രങ്ങള്‍ കാണാം 

അമേരിക്കയുടെ ടെന്നീസ് സൂപ്പര്‍താരം സെറീന വില്യംസിന്റെയു റെഡ്ഡിറ്റ് സഹസ്ഥാപകന്‍ അലക്‌സിസ് ഒഹാനിയന്റെയും വിവാഹം ന്യൂ ഒര്‍ലിയന്‍സിലെ കണ്‍ടംപററി ആര്‍ട്‌സ് സെന്ററില്‍ നടന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇരുവരുടെയും എന്‍ഗേജ്‌മെന്റ്.

ബിയോണ്‍സ്, കിം കര്‍ദാഷ്യാന്‍ ഉള്‍പ്പെടെ സെലിബ്രിറ്റികളുടെ നീണ്ട നിരതന്നെ വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. സെറീനയുടെ സഹോദരിയും ടെന്നീസ് താരവുമായ വീനസ് വില്ല്യംസ്, ടെന്നീസ് താരംവും അടുത്ത സുഹൃത്തുമായ കരോളിന്‍ വോസ്‌നിയാക്കി, നടി ഇവാ ലോങ്‌ഗോറിയ എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു. 

വിവാഹ ചടങ്ങുകള്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെ സെറീന വിവാഹവസ്ത്രത്തില്‍ ഒരുങ്ങിയിരിക്കുന്ന ഒരു ചിത്രം താരം തന്റെ
ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. ഡിസൈനര്‍മാരായ സാറാ ബര്‍ട്ടണ്‍, അലക്‌സാണ്ടര്‍ മക്ക്വീന്‍സ് എന്നിവര്‍ ചേര്‍ന്നാണ് സെറീനയ്ക്കായി ഗൗണ്‍ ഡിസൈന്‍ ചെയ്തത്. തന്റെ വിവാഹ വസ്ത്രത്തേക്കുറിച്ച് വിവരിച്ചുകൊണ്ടുള്ളതായിരുന്നു സെറീനയുടെ ഇന്‍സ്റ്റാ പോസ്റ്റ്. ' സാറായെ കാണാനായി ലണ്ടനിലേക്ക് പോയ ഞാന്‍ അവസാനം ഈ ബോള്‍ ഗൗണുമായി പ്രണയത്തിലാകുകയായിരുന്നു. ഞാന്‍ എനിക്കായി തിരഞ്ഞെടുക്കുമെന്ന് കരുതിയിരുന്നതില്‍ നിന്നും തികച്ചും വിപരീതമാണ് ഈ ഗൗണ്‍. ഇത്തരത്തില്‍ ഗംഭീരമായ ഒരു ബോള്‍ ഗൗണ്‍ ഡിസൈന്‍ ചെയ്യാം എന്ന ഐഡിയ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഇത് തികച്ചും അത്ഭുതകരമായ ഒന്നായി മാറി',സെറീന പോസ്റ്റില്‍ പറയുന്നു.

സെറീനയുടെയും റെഡ്ഡിറ്റിന്റെയും 11 മാസമായ കുഞ്ഞുമായി ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തത് തന്നെയാണ് ചടങ്ങിലേ ഏറ്റവും മനോഹര മൂഹൂര്‍ത്തമായി കാണാന്‍ കഴിയുന്നത്. മാതാപിതാക്കളുടെ വിവാഹം കുഞ്ഞ് മുത്തശ്ശിയുടെ മടിയിലിരുന്ന് ആസ്വദിക്കുന്നതും ചിത്രങ്ങളില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com