ബോഡി ഷെയ്പ്പില്‍ ഒരു വീട്ടുവീഴ്ചയ്ക്കും യോ യോ ക്രിക്കറ്റ് താരങ്ങള്‍ തയ്യാറല്ല; ജസ്പ്രീത് ബുംറയുടെ ചിത്രം ഒന്നു കണ്ടുനോക്കൂ

കൊഴുപ്പ് കുറിച്ച് ബോഡിയെ മെലിഞരൂപത്തില്‍ എത്തിക്കുന്ന ടോണ്‍ഡ് ബോഡി എന്ന ആശയത്തിന്റെ പിന്മുറക്കാരാണ് ഇന്ന് ക്രിക്കറ്റിലെ യോ യോ താരങ്ങള്‍
ബോഡി ഷെയ്പ്പില്‍ ഒരു വീട്ടുവീഴ്ചയ്ക്കും യോ യോ ക്രിക്കറ്റ് താരങ്ങള്‍ തയ്യാറല്ല; ജസ്പ്രീത് ബുംറയുടെ ചിത്രം ഒന്നു കണ്ടുനോക്കൂ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കുന്തമുനയായ ജസ്പ്രീത് ബൂംറ ഇപ്പോള്‍ തിരക്കിലല്ല. ശ്രീലങ്കയ്ക്ക് എതിരെ വരാനിരിക്കുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ അംഗമല്ല നിശ്ചിത ഓവര്‍ ഗെയിമിലെ ഈ സൂപ്പര്‍ താരം. അന്നാല്‍ പിന്നെ ട്വിറ്ററില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്‌തേക്കാം എന്ന് താരം കരുതി. സാധാരണനിലയിലുളള ഫോട്ടോയ്ക്ക് പകരം കൃത്യമായ സന്ദേശം നല്‍കുന്ന ഒന്നായിരിക്കണമെന്ന് മാത്രമേ ബൂംറ കരുതിയുളളു.എന്തായാലും ചിത്രം ഇന്ന് സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമാണ്.

ഒരു കായിക താരത്തിന് ഏറ്റവുമധികം വേണ്ടത് ശാരീരിക ക്ഷമതയാണ് എന്ന പ്രഖ്യാപിത നയത്തിന് അപ്പുറമാണ് ഇന്ന് പുതിയ താരങ്ങള്‍ ചിന്തിക്കുന്നത്. ശാരീരികക്ഷമതയ്ക്ക് അപ്പുറം ഷെയ്പ്പുളള ബോഡിയാണ് എല്ലാവരുടെയും ലക്ഷ്യം. ലോകക്രിക്കറ്റില്‍ ഏറ്റവും ശാരീരികക്ഷമതയുളള ക്രിക്കറ്റ് താരമെന്ന ഖ്യാതിയുളള വിരാട് കോഹ്ലിയും നിരന്തരം സഹകളിക്കാരോട് പറയുന്നത്  ഷെയ്പ്പിന്റെ പ്രാധാന്യത്തെ കുറിച്ചാണ്. ഈ വാക്കുകള്‍ മറ്റു സഹകളിക്കാര്‍ മുഖവിലയ്ക്ക് എടുക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ്് ജസ്പ്രീത് ബൂംറയുടെ പുതിയ ട്വിറ്റര്‍ പോസ്റ്റ്. ഷെയ്പ് ഉണ്ടാക്കാന്‍ കൃത്യമായി വര്‍ക്ക് ഔട്ട് ചെയ്തിരുന്നതായി തെളിയിക്കുന്നതാണ് ജസ്പ്രീത് ബൂംറയുടെ ചിത്രം. കൊഴുപ്പ് കുറിച്ച് ബോഡിയെ മെലിഞരൂപത്തില്‍ എത്തിക്കുന്ന ടോണ്‍ഡ് ബോഡി എന്ന ആശയത്തിന്റെ പിന്മുറക്കാരാണ് ഇന്ന് ക്രിക്കറ്റിലെ യോ യോ താരങ്ങള്‍. ജസ്പ്രീത് ബുംറെയും മറ്റു യുവതാരങ്ങളും ക്രിക്കറ്റില്‍ ഉയരങ്ങള്‍ കീഴടക്കുന്നതിന് ഇത് അനിവാര്യമാണ് എന്ന പക്ഷക്കാരായി മാറി കഴിഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com