ഐഎസ്എല്ലില്‍ ആദ്യ വിജയം ഗോവയ്ക്ക് 

ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ചെന്നൈന്‍ എഫ്‌സിയെ രണ്ടിനെതിരെ മൂന്നു ഗോളിനാണ് ഗോവ തോല്‍പ്പിച്ചത്.
ഐഎസ്എല്ലില്‍ ആദ്യ വിജയം ഗോവയ്ക്ക് 

ചെന്നൈ: ഐഎസ്എല്‍ നാലാം സീസണിലെ ആദ്യ വിജയം എഫ്‌സി ഗോവയ്ക്ക്. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ചെന്നൈന്‍ എഫ്‌സിയെ രണ്ടിനെതിരെ മൂന്നു ഗോളിനാണ് ഗോവ തോല്‍പ്പിച്ചത്. ഐഎസ്എല്ലിലെ ആദ്യ രണ്ടു മത്സരങ്ങളും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ മൂന്നാം മത്സരം ഗോളിനാല്‍ സമ്പന്നമാകുകയായിരുന്നു. മത്സരത്തില്‍ പിറന്ന അഞ്ചു ഗോളുകളില്‍ മൂന്നെണ്ണവും നേടിയത് സ്പാനിഷ് താരങ്ങളാണ്.

മത്സരത്തിന്റെ 25ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. സ്പാനിഷ് താരം കൊറോയിലൂടെ ഗോവ ലീഡ് നേടി. നാല് മിനിറ്റിന് ശേഷം ഗോവ വീണ്ടും ചെന്നൈയെ ഞെട്ടിച്ചു. ഇത്തവണ മാനുവല്‍ ബ്രൂണോ ആയിരുന്നു ഗോള്‍സ്‌കോറര്‍. ആദ്യ രണ്ടു ഗോള്‍ സ്പാനിഷ് താരങ്ങളില്‍ നിന്നാണ് വന്നതെങ്കില്‍ മൂന്നാം ഗോളടിക്കാനുള്ള അവസരം ഇന്ത്യന്‍ താരം മന്ദര്‍ റാവു ദേശായിക്കായിരുന്നു. 

ആദ്യ പകുതിയിലേറ്റ ഈ ആഘാതത്തിന് രണ്ടാം പകുതിയിലാണ് ചെന്നൈയിന്‍ മറുപടി നല്‍കിയത്. പക്ഷേ സമയം വൈകിപ്പോയെന്ന് മാത്രം. ആദ്യം 70ാം മിനിറ്റില്‍ സ്പാനിഷ് താരം ഇനിഗോ കാല്‍ഡെറോണിലൂടെ ചെന്നൈയ്ന്‍ ഒരു ഗോള്‍ മടക്കി. കാല്‍ഡെറോണിന്റെ ഫ്രീകിക്ക് ഗോവ ഗോള്‍കീപ്പര്‍ കട്ടിമണിയുടെ പിഴവിനെത്തുടര്‍ന്ന് വലയിലാകുകയായിരുന്നു.

ഈ സീസണില്‍ ഗോള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണു ദേശായി. ചെന്നൈയ്ക്കു വേണ്ടി ഇനിഗോ സപാറ്റേരിയ, റാഫേല്‍ ആഗസ്‌റ്റോ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ആദ്യ വിജയത്തോടെ ഗോവ മൂന്നു പോയിന്റ് സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com