ക്രീസില്‍ ''ഉറങ്ങുന്ന'' മൂന്നാമത്തെ ഇന്ത്യക്കാരനായി പൂജാര; ലങ്കയ്‌ക്കെതിരെ അഞ്ച് ദിവസവും ക്രീസില്‍

കളിയുടെ നാലാം ദിനം ശിഖര്‍ ധവാന്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങിയതോടെ ക്രീസിലെത്തിയ പൂജാര അഞ്ചാം ദിനവും ഇന്ത്യയ്ക്കായി ബാറ്റിങ്ങിനിറങ്ങി
ക്രീസില്‍ ''ഉറങ്ങുന്ന'' മൂന്നാമത്തെ ഇന്ത്യക്കാരനായി പൂജാര; ലങ്കയ്‌ക്കെതിരെ അഞ്ച് ദിവസവും ക്രീസില്‍

കല്‍ക്കത്ത: അഞ്ച് ദിവസവും ക്രീസില്‍ ബാറ്റ് ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനായി ചേതേശ്വര്‍ പൂജാര. ലോക ക്രിക്കറ്റിലെ ഒന്‍പതാം താരവുമായി ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ്. 

ഒന്നാം ഇന്നിങ്‌സില്‍ കെഎല്‍ രാഹുല്‍ പുറത്തായതോടെയാണ് പൂജാര ക്രീസിലിറങ്ങിയത്. മഴയും മങ്ങിയ വെളിച്ചവും തടസപ്പെടുത്തിയ കളിയില്‍ 117 ബോളില്‍ നിന്നും 57 റണ്‍സ് നേടി പൂജാര ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയിരുന്നു. 

കളിയുടെ നാലാം ദിനം ശിഖര്‍ ധവാന്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങിയതോടെ ക്രീസിലെത്തിയ പൂജാര അഞ്ചാം ദിനവും ഇന്ത്യയ്ക്കായി ബാറ്റിങ്ങിനിറങ്ങി. ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി, എം.എല്‍.ജയ് സിംഹ എന്നിവരാണ് ഇതിന് മുന്‍പ് മത്സരത്തിന്റെ അഞ്ച് ദിനവും ബാറ്റ് ചെയ്തിരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍. 

1960ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ജയ് സിംഹ അഞ്ച് ദിനവും ബാറ്റ് ചെയ്തത്.  അന്ന് 20, 74 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോര്‍. 1984ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു രവി ശാസ്ത്രി അഞ്ച് ദിനവും ബാറ്റ് ചെയ്തത് റെക്കോര്‍ഡ് തീര്‍ത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com