മുന്‍ വിംബിള്‍ഡണ്‍ ജേതാവ് യാന നവോട്‌ന അന്തരിച്ചു

കാന്‍സര്‍ ബാധിതയായിരുന്ന യാന ദീര്‍ഘനാളായി ചികിത്സയിലായിരുന്നു
മുന്‍ വിംബിള്‍ഡണ്‍ ജേതാവ് യാന നവോട്‌ന അന്തരിച്ചു

മുന്‍ രണ്ടാം നമ്പര്‍ ടെന്നീസ് താരവും വിംബിള്‍ഡണ്‍ ചാമ്പ്യനുമായ യാന നവോട്‌ന(49) അന്തരിച്ചു. കാന്‍സര്‍ ബാധിതയായിരുന്ന യാന ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഞായറാഴ്ചയായിരുന്നു അന്ത്യം.

ചെക് റിപ്പബ്ലിക്കില്‍ നിന്നുള്ള താരം 17 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്. 12 എണ്ണം ഡബിള്‍സില്‍ നിന്ന് മികസഡ് ഡബിള്‍സില്‍ നിന്ന് നാല് കിരീടങ്ങളുമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു തവണത്തെ നവോട്‌നയുടെ ഗ്രാന്‍സ്ലാം തന്റെ ഒറ്റയാള്‍ പൊരാട്ടത്തില്‍ നിന്ന് നേടിയതാണ്. 1998 ലാണ് യാന വിംബിള്‍ഡണ്‍ കിരീടം ചൂടുന്നത്. ഫ്രഞ്ച് താരം നതാലി തൗസിയത്തിനെയാണ് ഇവര്‍ ഫൈനലില്‍  പരാജയപ്പെടുത്തിയത്. 2011 ല്‍ പെട്ര വിറ്റോവ ഗ്രാന്‍സ്ലാം വിജയിക്കുന്നതു വരെ ചെക് റിപ്പബ്ലിക്കില്‍ നിന്നുള്ള അവസാനത്തെ ഗ്രാന്‍സ്ലാം വിജയിയായിരുന്നു അവര്‍. 

14 വര്‍ഷത്തെ ടെന്നീസ് ജീവിതത്തില്‍ 24 കിരീടങ്ങളും 76 ഡബിള്‍സ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് തവണയാണ് യാന വിംബിള്‍ടണ്‍ ഫൈനലില്‍ എത്തിയത്. ഒളിംബിക്‌സില്‍ മൂന്ന് മെഡലുകളും ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. 1988 ലെ സിയോള്‍ ഗെയിംസിലും 1996 ലെ അറ്റ്‌ലാന്‍ഡ ഗെയിംസിലും വെള്ളിമെഡലും അതേ വര്‍ഷത്തെ സമ്മര്‍ ഒളിംപിക്‌സില്‍ വെങ്കലവും നേടി. കളിക്കളം വിട്ട യാന പരിശീലകസ്ഥാനം ഏറ്റെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com