ഇന്ത്യന്‍ നായകന് വിവാഹം; വധു മോഹന്‍ ബഗാന്‍ ഇതിഹാസ താരത്തിന്റെ മകള്‍

കല്‍ക്കത്തയിലാണ് വിവാഹമെങ്കിലും ഡിസംബര്‍ 24ന് ബംഗളൂരുവിലാണ് വിവാഹ സത്കാരം
ഇന്ത്യന്‍ നായകന് വിവാഹം; വധു മോഹന്‍ ബഗാന്‍ ഇതിഹാസ താരത്തിന്റെ മകള്‍

ലോക ഫുട്‌ബോളില്‍ ഇന്ത്യയുടെ മുഖമായ നായകന്‍ സുനില്‍ ഛേത്രിയ്ക്ക് വിവാഹം. വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം ഗുര്‍ഗാവോണിലെ ഹോട്ടലില്‍ വെച്ച് നടന്നു. 

ഡിസംബര്‍ നാലിനാണ് വിവാഹം. കല്‍ക്കത്തയിലായിരിക്കും വിവാഹ ചടങ്ങുകള്‍. ഏറെ നാള്‍ അടുപ്പത്തിലായിരുന്നു സോനം ഭട്ടാചാര്യയാണ് ഛേത്രിയുടെ ജീവിതത്തിലേക്ക് എത്തുന്നത്. കല്‍ക്കത്തയിലാണ് വിവാഹമെങ്കിലും ഡിസംബര്‍ 24ന് ബംഗളൂരുവിലാണ് വിവാഹ സത്കാരം. 

ബോഹന്‍ ബഗാന്റെ ഇതിഹാസ താരം സുബ്രത ഭട്ടാചാര്യയുടെ മകളാണ് സോനം. മുംബൈ എഫ്‌സിക്കെതിരായ മത്സരത്തിന് ശേഷമായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ക്കായി ഛേത്രി കല്‍ക്കത്തയിലേക്ക് പറന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com