ആഷസില്‍ തീ പാറുമ്പോള്‍ തണുപ്പിക്കാന്‍ സ്വിമ്മിങ് പൂള്‍; ബിക്കിനിയിലും ട്രങ്ക്‌സിലും കളി ആസ്വദിച്ച് ക്രിക്കറ്റ് പ്രേമികള്‍

നീന്തി ആശ്വസിച്ച് ആഷസ് ആസ്വദിക്കാനുള്ള സൗകര്യമാണ് സ്റ്റേഡിയത്തിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്
ആഷസില്‍ തീ പാറുമ്പോള്‍ തണുപ്പിക്കാന്‍ സ്വിമ്മിങ് പൂള്‍; ബിക്കിനിയിലും ട്രങ്ക്‌സിലും കളി ആസ്വദിച്ച് ക്രിക്കറ്റ് പ്രേമികള്‍

ബ്രിസ്‌ബേനിലെ പച്ച പുല്‍ത്തകിടില്‍ ക്രിക്കറ്റ് ലോകത്തെ ക്ലാസിക് പോരാട്ടത്തിന് തുടക്കമായി. തന്ത്രങ്ങളുമായി സ്റ്റീവ് സ്മിത്തും, കെണികള്‍ ഒരുക്കി ജോയ് റൂട്ടും നേര്‍ക്കുനേര്‍ വരുന്ന ആഷസ് ആവേശപ്പോരാട്ടത്തിലേക്കാണ് ക്രിക്കറ്റ് ലോകത്തിന്റെ ഇപ്പോഴത്തെ ശ്രദ്ധ. 

ആഷസ് വിശേഷങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ പങ്കുവയ്ക്കുന്നതിന് ഇടയില്‍ ഗബ്ബയിലെ മറ്റൊരു സവിശേഷത കൂടി ക്രിക്കറ്റ് പ്രേമികളുടെ ചര്‍ച്ചയിലേക്ക് വരും. സ്റ്റേഡിയത്തിന് ഉള്ളിലെ സ്വിമ്മിങ് പൂളാണ് അത്. നീന്തി ആശ്വസിച്ച് ആഷസ് ആസ്വദിക്കാനുള്ള സൗകര്യമാണ് സ്റ്റേഡിയത്തിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. 

ബിക്കിനിയും, ട്രങ്ക്‌സ് ധരിച്ച് ആരാധകര്‍ക്ക് ആഷസ് ചൂടില്‍ തണുപ്പു നുകരാം. കഴിഞ്ഞ വര്‍ഷം രാത്രിയും പകലുമായി നടന്ന പാക്കിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു ഗബ്ബയിലെ സ്വിമ്മിങ് പൂള്‍ ഉദ്ഘാടനം ചെയ്തത്. ഒളിംപിക്‌സ് സ്വിമ്മറായ സ്റ്റെഫാനി റൈസാണ് ഗബ്ബാ സ്വിമ്മിങ് പൂളിന്റെ അംബാസിഡര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com