സഹീര്‍ ഖാന്‍-സാഗരീക വിവാഹം കഴിഞ്ഞു; നാളെ മുതല്‍ ഭ്രാന്തന്‍ ദിനങ്ങള്‍!

ചൊവ്വാഴ്ച വിവാഹം രജിസ്റ്റര്‍ ചെയ്തതോടെയാണ് ആരാധകര്‍ കാത്തിരുന്ന ആ വിവാഹ വാര്‍ത്ത എത്തിയത്
സഹീര്‍ ഖാന്‍-സാഗരീക വിവാഹം കഴിഞ്ഞു; നാളെ മുതല്‍ ഭ്രാന്തന്‍ ദിനങ്ങള്‍!

സഹീര്‍ ഖാന്റേയും സാഗരീകയുടേയും ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. വ്യാഴാഴ്ച വിവാഹം രജിസ്റ്റര്‍ ചെയ്തതോടെയാണ് ആരാധകര്‍ കാത്തിരുന്ന ആ വിവാഹ വാര്‍ത്ത എത്തിയത്. 

 

And its done...my last partner in crime...@zaheer_khan34 @sagarikaghatge ...let the party begin

A post shared by Anjana Sharma (@anjiestylediva) on

വിവാഹത്തിന് ശേഷം  മാലയിട്ട് ഇരുവരും നില്‍ക്കുന്ന ഫോട്ടോകളും ആരാധകര്‍ക്കിടയിലേക്ക് എത്തിയിട്ടുണ്ട്. സഹീര്‍ ഖാന്റെ പ്രോസ്‌പോര്‍ട്ട ഫിറ്റ്‌നെസ് സ്റ്റുഡിയോയുടെ ഹെഡ് അഞ്ജന ശര്‍മയാണ് ആരാധകര്‍ കാത്തിരുന്ന വിവാഹ ഫോട്ടോകള്‍ പുറത്തുവിട്ടത്. 

സുഹൃത്തുക്കളും ബന്ധുക്കള്‍ക്കുമായി വിവാഹ സത്കാരം പ്ലാന്‍ ചെയ്യുകയാണ് സഹീറും, ബോളിവുഡ് താരം സാഗരീകയും. സാഗരികയുടെ സുഹൃത്തും ചക്ക് ദേ ഇന്ത്യയില്‍ സഹതാരവുമായിരുന്ന മല്‍വാദേ ഇരുവരുടേയും വെഡ്ഡിങ് കാര്‍ഡ് ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിരുന്നു. മാഡ് ബ്രൈഡ് റെഡിയായി എന്നായിരുന്നു വിവാഹത്തിനായി ഒരുങ്ങുന്ന സാഗരികയുടെ ഫോട്ടോ ഷെയര്‍ ചെയ്ത് അവര്‍ എഴുതിയത്. 

നവംബര്‍ 27ന് മുംബൈയിലെ താജ് മഹല്‍ പാലസിലാണ് വിവാഹ സത്കാരം നിശ്ചയിച്ചിരിക്കുന്നത്. വെഡ്ഡിങ് കാര്‍ഡ് നേരത്തെ ആരാധകരുടെ സാഗരിക പങ്കുവെച്ചിരുന്നു. ചോക്കളേറ്റ് ഉള്‍പ്പെടെയുള്ളവ നിറച്ചായിരുന്നു വെഡ്ഡിങ് കാര്‍ഡ് നല്‍കി അതിഥികളെ ക്ഷണിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com