44 വയസുവരെ കോഹ് ലി കളിക്കും, സച്ചിന്റെ റെക്കോര്‍ഡുകള്‍ മറികടക്കും; കോഹ് ലിയുടെ ഭാവി പ്രവചിച്ച് അക്തര്‍

നൂറ് സെഞ്ചുറികള്‍ കൈക്കലാക്കി സച്ചിനെ മറികടക്കാന്‍ നിലവിലെ ക്രിക്കറ്റ് ലോകത്ത പ്രാപ്തനായ ഒരേ ഒരാള്‍ കോഹ് ലിയാണ്
44 വയസുവരെ കോഹ് ലി കളിക്കും, സച്ചിന്റെ റെക്കോര്‍ഡുകള്‍ മറികടക്കും; കോഹ് ലിയുടെ ഭാവി പ്രവചിച്ച് അക്തര്‍

സച്ചിന്റെ റെക്കോര്‍ഡുകളിലേക്കാണ് ഇന്ത്യന്‍ നായകന്‍ കോഹ് ലിയുടെ കുതിപ്പെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തല്‍. അന്താരാഷ്ട്ര ക്രിക്കറ്റിലെ 50ാം സെഞ്ചുറി നേടി കോഹ് ലി അടുത്തെങ്ങും തന്റെ തേരോട്ടം നിര്‍ത്താന്‍ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. കോഹ് ലിയുടെ ഭാവി പ്രവചിക്കുകയാണ് പാക്കിസ്ഥാന്‍ മുന്‍ ഫാസ്റ്റ് ബൗളര്‍ ഷോയിബ് അക്തര്‍. 

നാല്‍പ്പത്തി നാല് വയസു വരെ കോഹ് ലി ക്രിക്കറ്റ് ലോകത്തുണ്ടാകും. സച്ചിന്റെ നൂറ് അന്താരാഷ്ട്ര സെഞ്ചുറി എന്ന റെക്കോര്‍ഡ്  ഈ കാലം കൊണ്ട് കോഹ് ലി മറികടക്കുകയും ചെയ്യും എന്നാണ് അക്തറിന്റെ പ്രവചനം. നൂറ് സെഞ്ചുറികള്‍ കൈക്കലാക്കി സച്ചിനെ മറികടക്കാന്‍ നിലവിലെ ക്രിക്കറ്റ് ലോകത്ത പ്രാപ്തനായ ഒരേ ഒരാള്‍ കോഹ് ലിയാണ്.  

പുതിയ തലമുറയിലെ മഹാനായ കളിക്കാരനാണ് കോഹ് ലിയെന്നും അക്തര്‍ ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. റണ്‍ ചെയ്‌സ് ചെയ്യേണ്ട ഘട്ടത്തില്‍ കോഹ് ലിയെ പോലെ  സാഹചര്യം മനസിലാക്കി കളിക്കാന്‍ സാധിക്കുന്ന മറ്റൊരു കളിക്കാരന്‍ ഇപ്പോഴില്ല. 120 അന്താരാഷ്ട്ര സെഞ്ചുറി തന്റെ പേരിലാക്കാന്‍ കോഹ് ലിക്കാകും. സമ്മര്‍ദ്ദമില്ലാതെ, കളി ആസ്വദിച്ചു കളിക്കുക മാത്രമാണ് കോഹ് ലി ചെയ്യേണ്ടതെന്നും അക്തര്‍ പറയുന്നു. 

എന്നാല്‍ സച്ചിനേക്കാളും മുകളില്‍ കോഹ് ലിയെ വയ്ക്കാനും അക്തര്‍ തയ്യാറല്ല. എക്കാലത്തേയും മികച്ച താരമാണ് സച്ചിന്‍. പുതു തലമുറ ക്രിക്കറ്റ് ലോകത്ത് മികച്ച കളിക്കാരനാണ് കോഹ് ലി എന്നേ വിശേഷിപ്പിക്കാന്‍ സാധിക്കുകയുള്ളു. കോഹ് ലിക്കെതിരെ കൂടുതല്‍ മത്സരം കളിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണെന്നും അക്തര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com