ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കേരളത്തിന്റെ പെണ്‍പട; നാഗാലാന്‍ഡിനെ രണ്ട് റണ്‍സിന് പുറത്താക്കി

അന്‍പത് ഓവറില്‍ നാഗാലാന്‍ഡിന് നേടാനായത് രണ്ട് റണ്‍സ് മാത്രം
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കേരളത്തിന്റെ പെണ്‍പട; നാഗാലാന്‍ഡിനെ രണ്ട് റണ്‍സിന് പുറത്താക്കി

രഞ്ജി ട്രോഫിയില്‍ ചേട്ടന്മാരുടെ കിടിലന്‍ കളിക്ക് പിന്നാലെ അണ്ടര്‍ 19 ക്രിക്കറ്റില്‍ ശക്തി തെളിയിച്ച് കേരളത്തിന്റെ പെണ്‍പട. ബിസിസിഐയുടെ വനിതാ ലീഗില്‍ കേരളത്തിന്റെ ചേട്ടന്മാരെ മാത്രമല്ല പെണ്‍പട വെട്ടിയത്, ലോക ശ്രദ്ധ തന്നെ തങ്ങളിലേക്ക് വലിച്ചടുപ്പിക്കുകയാണ് അവര്‍. 

എതിരാളികളെ രണ്ട് റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് വനിതാ പട ചരിത്രമെഴുതിയത്. നാഗാലാന്‍ഡായിരുന്നു കേരളത്തിന്റെ ഇര. അന്‍പത് ഓവറില്‍ നാഗാലാന്‍ഡിന് നേടാനായത് രണ്ട് റണ്‍സ് മാത്രം. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളമാകട്ടെ 49.5 ഓവറുംസ 10 വിക്കറ്റും കയ്യില്‍ വെച്ച് ആദ്യ ബോളില്‍ തന്നെ വിജയം പിടിച്ചു. 

ബിസിസിഐയുടെ വനിതാ ലീഗില്‍ തന്നെ നാഗാലാന്‍ഡ്-മണിപ്പൂര്‍ മത്സരത്തിന് ഇടയില്‍ 136 വൈഡുകള്‍ പിറന്നത് വാര്‍ത്തയായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിനാണ് നാഗാലാന്‍ഡ് കേരളത്തിന് മുന്നില്‍ അടിയറവ് പറഞ്ഞത്. 

ഇംഗ്ലണ്ടിലെ ഓള്‍ഡ് ലോര്‍ഡ്‌സില്‍ 1810ല്‍ ദി ബിസിനെ ഓള്‍ ഇംഗ്ലണ്ട് ആറ് റണ്‍സില്‍ ഒതുക്കിയിരുന്നു.  ഇതായിരുന്നു ഇതുവരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ചുരുങ്ങിയ സ്‌കോര്‍. എന്നാല്‍ ഈ റെക്കോര്‍ഡാണ് കേരളം നാഗാലാന്‍ഡിന് നേടിക്കൊടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com