ഭുവനേശ്വര്‍ കുമാര്‍ മിന്നുകെട്ടി, ഇനി നുപുര്‍ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റിന് കൂട്ട്‌

നുപുര്‍ നഗറിനെയാണ് ഇന്ത്യന്‍ ടെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് മിന്നുകെട്ടി സ്വന്തമാക്കിയത്
ഭുവനേശ്വര്‍ കുമാര്‍ മിന്നുകെട്ടി, ഇനി നുപുര്‍ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റിന് കൂട്ട്‌

ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് മാംഗല്യം. ഏറെ നാളായി അടുപ്പത്തിലായിരുന്ന ബുലന്ദ്ഷഹര്‍ സ്വദേശിയായ നുപുര്‍ നഗറിനെയാണ് ഇന്ത്യന്‍ ടെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് മിന്നുകെട്ടി സ്വന്തമാക്കിയത്. 

ബുവിയുടെ ജന്മദേശമായ മീറ്ററ്റിലായിരുന്നു വിവാഹ ചടങ്ങുകള്‍. നുപുറിന്റെ സ്വദേശമായ ബുലന്ദ്ഷഹറില്‍ നവംബര്‍ 26ന് വിവാഹ സത്കാരം നിശ്ചയിച്ചിട്ടുണ്ട്. നവംബര്‍ 30ന് ഡല്‍ഹിയില്‍ നിശ്ചയിച്ചിരിക്കുന്ന റിസപ്ഷനില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. ബുലന്ദ്ഷഹറില്‍ നിശ്ചയിച്ചിരിക്കുന്ന വിവാഹ സത്കാരത്തില്‍ കൂടുതല്‍ പേരെത്തും. ബിസിസിഐ, ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികള്‍ ഡല്‍ഹിയില്‍ നടക്കുന്ന ഭുവനേശ്വറിന്റെ വിവാഹാഘോഷത്തിന്റെ  അവസാന ഇന്നിങ്‌സിലായിരിക്കും പങ്കെടുക്കുക. 

ഒക്ടോബര്‍ നാലിന് സ്വകാര്യ ചടങ്ങായിട്ടായിരുന്നു വിവാഹ നിശ്ചയം നടന്നത്. വിവാഹത്തിന് തൊട്ടുമുന്‍പ് നടന്ന ലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ താരമായത് ഭുവിയായിരുന്നു. രണ്ട് ഇന്നിങ്‌സിലുമായി എട്ട് വിക്കറ്റ് വീഴ്ത്തിയ ഭുവിയായിരുന്നു കളിയിലെ താരം. രണ്ടാം ഇന്നിങ്‌സില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ഭുവിയുടെ പ്രകടനമായിരുന്നു ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്‍കിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com