ആദ്യം ഹെലികോപ്ടര്‍ ഷോട്ട് കളിച്ചത് ധോനിയോ, സച്ചിനോ? 2002ല്‍ ഹെലികോപ്ടര്‍ ഷോട്ട് പിറന്നിരുന്നു

ധോനിക്ക് മുന്നേ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് സച്ചിന്‍ ഹെലികോപ്ടര്‍ ഷോട്ട് ക്രിക്കറ്റ് പ്രേമികള്‍ക്ക് മുന്നില്‍ കളിച്ചിരുന്നു
ആദ്യം ഹെലികോപ്ടര്‍ ഷോട്ട് കളിച്ചത് ധോനിയോ, സച്ചിനോ? 2002ല്‍ ഹെലികോപ്ടര്‍ ഷോട്ട് പിറന്നിരുന്നു

ധോനി എന്ന പേരിനൊപ്പം ഹെലികോപ്ടര്‍ ഷോട്ടും എന്നും ക്രിക്കറ്റ് പ്രേമികളുടെ ഓര്‍മയിലുണ്ടാകും. ഹെലികോപ്ടര്‍ കണക്കെ പായുന്ന ഈ ഷോട്ട് ധോനിക്ക് മുന്നേയും ക്രിക്കറ്റ് ലോകം കണ്ടിരുന്നു. 

പക്ഷേ ധോനിയല്ല ഹെലികോപ്ടര്‍ ഷോട്ട് ഇന്ത്യന്‍ കാണികള്‍ക്ക് മുന്നില്‍ ആദ്യമായി എത്തിച്ചത്. ധോനിക്ക് മുന്നേ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് സച്ചിന്‍ ഹെലികോപ്ടര്‍ ഷോട്ട് ക്രിക്കറ്റ് പ്രേമികള്‍ക്ക് മുന്നില്‍ കളിച്ചിരുന്നു.  ഹെലികോപ്ടര്‍ ഷോട്ട് ധോനി അതി വിദഗ്ധമായി വിജയകരമാക്കിയെങ്കില്‍, ഇത് ആദ്യമായി സച്ചിനും ട്രൈ ചെയ്തിരുന്നു എന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. 

ധോനി ഇന്ത്യന്‍ ടീമിലേക്ക് വരുന്നതിന് രണ്ട് വര്‍ഷം  മുന്‍പ് ഇംഗ്ലണ്ടിനെതിരെയായിരുന്നു സച്ചിന്റെ ഹെലികോപ്ടര്‍ ഷോട്ട്. നാറ്റ്വെസ്റ്റ് ട്രോഫിയിലായിരുന്നു അത്. ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയതിന് ശേഷമായിരുന്നു സച്ചിന്റെ  ഷോട്ട്. ധോനിയുടെ ഹെലികോപ്ടര്‍ ഷോട്ടിന്റെ അതേ മാതൃകയിലായിരുന്നു സച്ചിന്‍ ബാറ്റ് വീശിയത്. കാലുകളുടെ  നീക്കവും സമാനമായ രീതിയില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com