മകന്റെ സയന്‍സ് എക്‌സിബിഷനില്‍ ക്യൂവില്‍ നിന്ന് രാഹുല്‍ ദ്രാവിഡ്;  ഇത് വേറെ ലെവല്‍ മനുഷ്യനാണെന്ന് ആരാധകര്‍

ദ്രാവിഡിന്റെ ലാളിത്യത്തെ എത്ര പുകഴ്ത്തിയിട്ടും ആരാധകര്‍ക്ക് മതിവരുന്നില്ല
മകന്റെ സയന്‍സ് എക്‌സിബിഷനില്‍ ക്യൂവില്‍ നിന്ന് രാഹുല്‍ ദ്രാവിഡ്;  ഇത് വേറെ ലെവല്‍ മനുഷ്യനാണെന്ന് ആരാധകര്‍

സെലിബ്രിറ്റികള്‍ക്ക് ക്യൂവ് ഉള്‍പ്പെടെ സാധാരണ ജനങ്ങള്‍ പിന്തുടരുന്ന ഒന്നും  ബാധകമല്ലെന്ന മനോഭാവമാണ് സമൂഹത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നത്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തുന്നത് മുതല്‍ ആരാധനായലങ്ങളിലെ ദര്‍ശനത്തിന് വരെ പ്രമുഖര്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചേ മതിയാവു. എന്നാല്‍ ഈ പ്രത്യേക പരിഗണനയ്ക്ക് കാത്ത് നില്‍ക്കാത്ത സെലിബ്രിറ്റികളും നമുക്കിടയിലുണ്ട്. മകന്റെ സ്‌കൂളിലെത്തിയ ദ്രാവിഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കയ്യടി വാങ്ങുന്നത്. 

മകന്റെ സ്‌കൂളിലെ സയന്‍സ് എക്‌സിബിഷന് മറ്റുള്ളവര്‍ക്കൊപ്പം ക്യൂ നില്‍ക്കുന്ന ദ്രാവിഡിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകരെ കീഴ്‌പ്പെടുത്തുന്നത്. ദ്രാവിഡിന്റെ ലാളിത്യത്തെ എത്ര പുകഴ്ത്തിയിട്ടും ആരാധകര്‍ക്ക് മതിവരുന്നില്ല. 

പൊതു സ്ഥലങ്ങളില്‍ എത്തുമ്പോള്‍ പാപ്പരാസികളുടെ സാന്നിധ്യം നിര്‍ബന്ധമാക്കുന്ന സെലിബ്രിറ്റികളില്‍ നിന്നും വ്യത്യസ്തമായി, ജാഡകളൊന്നും ഇല്ലാതെ നില്‍ക്കുകയാണ് ഇന്ത്യയ്ക്കായി വന്‍മതില്‍ തീര്‍ത്തിരുന്ന ബംഗളൂരുകാരന്‍. 

ഇത് ആദ്യമായല്ല ദ്രാവിഡിന്റെ ലാളിത്യത്തെ പ്രശംസ കൊണ്ട് മൂടാന്‍ ആരാധകര്‍ക്ക് അവസരം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ  അണ്ടര്‍ 19 വേള്‍ഡ് കപ്പില്‍ ഇന്ത്യന്‍ ടീം കാനഡയെ തോല്‍പ്പിച്ചതിന് ശേഷം ദ്രാവിഡ് കാനേഡിയന്‍ ടീമിന് നല്‍കിയ ഉപദേശം ചര്‍ച്ചയായിരുന്നു. കഴിവില്‍ പിന്നിലായതിനാല്‍ അല്ല നിങ്ങള്‍ക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്. വ്യത്യസ്തമായ ചുറ്റുപാടില്‍ നിന്നും  വന്നതാണ് നിങ്ങളെ തോല്‍പ്പിച്ചതെന്നായിരുന്നു കനേഡിയന്‍ ടീമിന് തോല്‍വിയില്‍ ആശ്വാസമായി ദ്രാവിഡ് നല്‍കിയ വാക്കുകള്‍.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com