പറയുന്നത് പോലെ അത്ര കൂള്‍ അല്ല ധോനിയെന്ന് റെയ്‌ന; ധോനിയുടെ ദേഷ്യം ക്യാമറയില്‍ പതിയില്ല

ടെലിവിഷന്‍ സ്‌ക്രീനില്‍ കാണുന്നത് പോലെ അത്ര കൂള്‍ അല്ല ഇന്ത്യയെ ചാമ്പ്യനാക്കിയ ക്യാപ്റ്റന്‍ എന്നാണ് സുരേഷ് റെയ്‌ന പറയുന്നത്
പറയുന്നത് പോലെ അത്ര കൂള്‍ അല്ല ധോനിയെന്ന് റെയ്‌ന; ധോനിയുടെ ദേഷ്യം ക്യാമറയില്‍ പതിയില്ല

സമ്മര്‍ദ്ദം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തിയ ഘട്ടമായിരുന്നു 2011ലെ ലോക കപ്പ് ഫൈനല്‍. ബൗണ്ടറി ലൈനിന് മുകളിലൂടെ ബോള്‍ പറത്തി റാഞ്ചിക്കാരന്‍ ഇന്ത്യക്കാരുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കി. അങ്ങിനെ ക്യാപ്റ്റന്‍ കൂളായി നിന്ന് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ച ഘട്ടങ്ങള്‍ നിരവധി. 

എന്നാല്‍ ടെലിവിഷന്‍ സ്‌ക്രീനില്‍ കാണുന്നത് പോലെ അത്ര കൂള്‍ അല്ല ഇന്ത്യയെ ചാമ്പ്യനാക്കിയ ക്യാപ്റ്റന്‍ എന്നാണ് സുരേഷ് റെയ്‌ന പറയുന്നത്. ധോനിയുടെ കണ്ണുകളില്‍ നിന്നും ഒരു ഭാവവും നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കില്ല. കമോണ്‍, മാന്‍, ഷോ അസ് സം റിയാക്ഷന്‍സ് എന്നാണ് ധോനിക്ക് നേരെ തങ്ങള്‍ പറയാറെന്നും റെയ്‌ന പറയുന്നു. 

ധോനി ദേഷ്യപ്പെടാറുണ്ട്. നിങ്ങള്‍ അത് കാണാറില്ല. ക്യാമറകള്‍ ധോനിയിലെ ദേഷ്യം പകര്‍ത്താറില്ല. കളിക്കിടയില്‍ പരസ്യം വരുമ്പോഴാണ് ധോനിയുടെ  ശാസനകള്‍ വരുന്നത്. ധോനിക്ക് കീഴില്‍ നിരവധി കളികള്‍ കളിച്ചിട്ടുള്ള റെയ്‌ന റാഞ്ചിക്കാരന്റെ നേതൃപാടവത്തെ വാനോളം പ്രശംസിക്കുന്നുമുണ്ട്. 

എന്താണ് കളിക്കളത്തില്‍ അടുത്ത് നടക്കാന്‍ പോകുന്നതെന്ന് മുന്‍കൂട്ടി മനസിലാക്കാന്‍ ധോനിക്ക് കഴിയും. എ പ്ലാന്‍, ബി പ്ലാന്‍, സി പ്ലാന്‍ എന്നിങ്ങനെയാണ് ധോനിയുടെ കണക്കുകൂട്ടലുകള്‍. ഒന്നു പൊളിഞ്ഞാല്‍ മറ്റൊന്നുണ്ടാകും. കളിക്ക് മുന്നുള്ള രാത്രിയില്‍ ധോനി തന്ത്രങ്ങള്‍ മെനയും, കളിക്കളത്തില്‍ സാഹചര്യങ്ങള്‍ക്കൊപ്പം അത് മാറ്റും. ഇതാണ് ധോനിയുടെ രീതിയെന്ന് റെയ്‌ന പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com