മെസിയെ വാങ്ങിയ പണത്തിന്‌ എന്തൊക്കെ വാങ്ങാം? എല്ലാ ഐപിഎല്‍ ടീമിനേയും വാങ്ങാം, പിന്നെ?

835 മില്യണ്‍ ഡോളറിന് മെസിയെ അല്ലാതെ മറ്റ് എന്തൊക്കെ വാങ്ങാന്‍ സാധിക്കും എന്ന് നോക്കാം..
മെസിയെ വാങ്ങിയ പണത്തിന്‌ എന്തൊക്കെ വാങ്ങാം? എല്ലാ ഐപിഎല്‍ ടീമിനേയും വാങ്ങാം, പിന്നെ?

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചും, ബാഴ്‌സ ഫാന്‍സിന് പുതുജീവന്‍ നല്‍കിയുമായിരുന്നു മെസി ക്ലബുമായി പുതിയ കരാര്‍ ഒപ്പുവെച്ചു എന്ന വാര്‍ത്ത പുറത്തുവന്നത്. 

2020-21 സീസണ്‍ വരെ മെസി ഇനി ബാഴ്‌സയിലുണ്ടാകും. അതിന് മുന്‍പ് ഏതെങ്കിലും വമ്പന്മാര്‍ മെസിയെ റാഞ്ചുമോ എന്ന പേടി റിലീസ് തുക കണ്ടാല്‍ ആര്‍ക്കും ഉണ്ടാകില്ല. 700 മില്യണ്‍ യൂറോ നല്‍കി മെസിയെ ടീമിലെത്തിക്കാന്‍ മറ്റ് ടീമുകള്‍ മുതിരില്ലെന്ന് തന്നെയാണ് ആരാധകരുടേയും ഫുട്‌ബോള്‍ ലോകത്തിന്റേയും വിലയിരുത്തല്‍. 

കരാര്‍ പുതുക്കുന്നതിലെ ബോണസായി 59.6 മില്യണ്‍ ഡോളര്‍ ലഭിക്കും, ആഴ്ചയില്‍ 667,000 ഡോളറും പുതിയ കരാര്‍ പ്രകാരം ബാഴ്‌സ ഫുട്‌ബോള്‍ മിശിഹായ്ക്ക് നല്‍കും. 835 മില്യണ്‍ ഡോളറിന് മെസിയെ അല്ലാതെ മറ്റ് എന്തൊക്കെ വാങ്ങാന്‍ സാധിക്കും എന്ന് നോക്കാം..

954,285 വിഐപി ക്യാമ്പ് നൂ ടിക്കറ്റ്

പിന്തുണയ്ക്കുന്ന ടീമിന്റെ കളി സ്റ്റേഡിയത്തിലെ ആവേശത്തിനൊപ്പം ഇരുന്ന് കാണണം എന്ന് ആഗ്രഹിക്കുന്നവരാണ് ആരാധകരില്‍ അധികവും. വിഐപി സെക്ഷനില്‍ ഇരുന്ന് കളി കാണാന്‍ സാധിച്ചാലോ? പിന്നെ സന്തോഷത്തിന് മറ്റൊന്നും വേണ്ടി വരില്ല പലര്‍ക്കും. 

യൂറോപ്യന്‍ ക്ലബുകളുടെ മത്സരത്തില്‍ വിഐപി ടിക്കറ്റുകളുടെ വില കുതിച്ചുയരുന്നതില്‍ ആര്‍ക്കും അത്ഭുതമുണ്ടാകില്ല. മെസിക്ക് ബാഴ്‌സയിട്ടിരിക്കുന്ന റിലീസ് വില അനുസരിച്ച് ഒരു മില്യണ്‍ വിഐപി ടിക്കറ്റ് ഒരാള്‍ക്ക് സ്വന്തമാക്കാനാവും. 

121,915 ഹാര്‍ലി ഡേവിഡ്‌സന്‍ സ്ട്രീറ്റ് 500 സീരീസ് ​

മോട്ടോര്‍ സൈക്കിള്‍ ഫാന്‍ ആണോ നിങ്ങള്‍?  ഹാര്‍ലി ഡേവിഡ്‌സണിന്റെ സ്ട്രീറ്റ് 500നെ വെട്ടാന്‍ വിരലില്‍  എണ്ണാവുന്ന ബൈക്കുകള്‍ മാത്രമാണ് ഇന്ന് ലോകത്തുള്ളത്. 6900 ഡോളറാണ് സ്ട്രീറ്റ് 500 സീരീസിന്റെ വില.  

835 മില്യണ്‍ ഡോളറിലൂടെ 121,915 ഹാര്‍ലി ഡേവിഡ്‌സന്‍ സ്ട്രീറ്റ് 500 സീരീസ് ബൈക്കുകള്‍ വാങ്ങാം. മനെ ഫുട്‌ബോള്‍ പരിശീലിപ്പിക്കാന്‍ ഇതെല്ലാം പ്രേരിപ്പിക്കുന്നുണ്ടോ? 

ഐഫോണ്‍

ജനങ്ങളുടെ  മൊബൈല്‍ ഉപയോഗത്തിന്റെ രീതി തന്നെ മാറ്റിയായിരുന്നു ആപ്പിളിന്റെ കടന്നു വരവ്. മനുഷ്യനേക്കാള്‍ ഫോണുകളെ സ്മാര്‍ട്ടാക്കിയെങ്കിലും സാധാരണക്കാരന് ഐഫോണ്‍ സ്വന്തമാക്കുക എന്നാല്‍ അത് ഒരു സ്വപ്‌നം തന്നെയാണ്.  

ലോകത്തിലെ ഏറ്റവും വില കൂടിയ ഫോണുകളില്‍ ഒന്നാണ് ആപ്പിള്‍ ഇപ്പോള്‍ പുറത്തിറക്കുന്നത്. 2017 സെപ്തംബറിലായിരുന്നു ഐഫോണ്‍ എക്‌സ് ആപ്പിള്‍ അനൗണ്‍സ് ചെയ്യുന്നത്. 64 ജിബി ഐഫോണ്‍ എക്‌സിന് 999 ഡോളറാണ് വില. മെസിയുടെ  835 മില്യണ്‍ ഡോളറിന് ഒരു മില്യനടുത്ത് ഐഫോണ്‍ എക്‌സ് ഒരാള്‍ക്ക് സ്വന്തമാക്കാനാവും. 

ലെയിസ്‌റ്റെര്‍ സിറ്റിയേയും മറ്റ് രണ്ട് ക്ലബുകളേയും ബാഴ്‌സയ്ക്ക് വാങ്ങാം

ഫുട്‌ബോള്‍ ലോകത്തെ പണത്തിന്റെ ഒഴുക്ക് ആകാശം മുട്ടും. ബില്യനയര്‍ അല്ലാത്തൊരാള്‍ക്ക് യൂറോപ്പില്‍ ഒരു ഫുട്‌ബോള്‍ ക്ലബ് ആരംഭിക്കുന്നതിനെ കുറിച്ച്  ചിന്തിക്കാന്‍ കൂടി സാധിക്കില്ല. 

പണക്കൊഴുപ്പ് നിറഞ്ഞ് നില്‍ക്കുന്ന പ്രീമിയര്‍ ലീഗ് ക്ലബുകളെ അങ്ങിനെ സ്വന്തമാക്കാന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ ബാഴ്‌സലോണയ്ക്ക് 3 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളെ സ്വന്തമാക്കാം,  മെസിയെ 700 മില്യണ്‍ യൂറോയ്ക്ക് വിറ്റാല്‍. 

വെസ്റ്റ്  ഹാം യുനൈറ്റഡ് -303 മില്യണ്‍ ഡോളര്‍

സൗദാപ്ടണ്‍ - 281 മില്യണ്‍ ഡോളര്‍

ലെയ്‌സെസ്റ്റര്‍ സിറ്റി - 257 മില്യണ്‍ ഡോളര്‍

6 എയര്‍ബസ് എ320നിയോസ്

പ്ലെയിനിലെ യാത്ര ചിലവേറിയതാണ്. സ്വന്തം പ്ലെയിന്‍ വാങ്ങി യാത്രയോ? സിവില്‍, മിലിറ്ററി എയര്‍ക്രാഫ്റ്റുകള്‍ ലോകത്തിന് നല്‍കുന്ന കമ്പനിയാണ് യൂറോപ്പിലെ എയര്‍ബസ്. എയര്‍ബസ് എ320യാണ് അവര്‍ ഏറ്റവും ഒടുവില്‍ പുറത്തിറക്കുന്നത്, ലോകത്തിലെ വിലകൂടിയ എയര്‍ക്രാഫ്റ്റുകളില്‍ ഒന്നാണിത്. 

108.4 മില്യണ്‍ ഡോളറാണ് എയര്‍ബസ് എ320യുടെ വില. മെസിക്കായി ചിലവഴിക്കുന്ന 700 മില്യണ്‍ യൂറോയിലൂടെ കാറ്റാലന്‍ ക്ലബിന് ആറ് എയര്‍ബസ് എ320 സ്വന്തമാക്കാം. ബാക്കി കാഷിന് ലിവര്‍പൂളിന്റെ കുട്ടിഞ്ഞോയേയും വാങ്ങാം. 
 

ഐപിഎല്‍ മുഴുവന്‍ വാങ്ങാം...

ഐപിഎല്ലിലെ ഒരു ടീമിനെ സ്വന്തമാക്കുക എന്നത് ഏതൊരു ക്രിക്കറ്റ് പ്രേമിയുടേയും സ്വപ്‌നമായിരിക്കും. പക്ഷേ അതിനെ അതിമോഹം എന്നായിരിക്കും എല്ലാവരും പറയുക.

എന്നാല്‍ മെസിക്ക് ബാഴ്‌സ നല്‍കുന്ന പണമെടുത്താല്‍ 14 അംഗ കല്‍ക്കത്ത ടീമിനെ സ്വന്തമാക്കാം. 15 അംഗ മുംബൈ ഇന്ത്യന്‍സ് ടീമിനെ സ്വന്തമാക്കാം.. എന്തിന് ഏറെ നീട്ടുന്നു...എല്ലാ ഐപിഎല്‍ ടീമിനേയും സ്വന്തമാക്കാം...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com