ധോനി എത്തിയപ്പോള്‍ ബൂം ബൂം അഫ്രീദി വിളികള്‍ മുഴക്കി കശ്മീരികള്‍; പാക്കിസ്ഥാനുമായുള്ള കളിയില്‍ നിലപാട് വ്യക്തമാക്കി ധോനി

സുരക്ഷാ ഉദ്യോഗസ്ഥര്‍ ബൂം ബൂം അഫ്രീദി വിളികള്‍ അവസാനിപ്പിക്കാന്‍ കാണികളെ കായികമായി കൈകാര്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല
ധോനി എത്തിയപ്പോള്‍ ബൂം ബൂം അഫ്രീദി വിളികള്‍ മുഴക്കി കശ്മീരികള്‍; പാക്കിസ്ഥാനുമായുള്ള കളിയില്‍ നിലപാട് വ്യക്തമാക്കി ധോനി

ജമ്മുകശ്മീരില്‍ പട്ടാള വേഷത്തില്‍ ആര്‍മി സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്ത മുന്‍ ഇന്ത്യന്‍ നായകന്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. സേനയില്‍ ലഫ്‌നന്റ് കേണല്‍ പദവിയുള്ള ധോനി സൈന്യം താഴ്വരയില്‍ സംഘടിപ്പിച്ച ഒരു ക്രിക്കറ്റ് മത്സരം കാണുന്നതിനായും എത്തിയിരുന്നു. എന്നാല്‍ അത്ര സുഖകരമായ വരവേല്‍പ്പല്ല ധോനിക്ക് ഇവിടെ ലഭിച്ചത്. 

മത്സരം കാണാന്‍ ധോനി എത്തിയപ്പോള്‍, ബൂം ബൂം അഫ്രീദി എന്ന വിളികള്‍ മുഴക്കുകയായിരുന്നു കാണികള്‍ പ്രതികരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ബൂം ബൂം അഫ്രീദി വിളികള്‍ അവസാനിപ്പിക്കാന്‍ കാണികളെ കായികമായി കൈകാര്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 

ധോനിയെത്തിയപ്പോള്‍ പാക് താരം അഫ്രീദിക്കായി കശ്മീരികള്‍ മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. കായിക മത്സരം എന്ന നിലയില്‍ മാത്രം ഇന്ത്യ-പാക് മത്സരം കാണാനാവില്ല. അതില്‍ തീരുമാനമെടുക്കുക എന്നത് നിസാര കാര്യമല്ല. രാഷ്ട്രീയവും, നയതന്ത്രപരവുമായ തീരുമാനമാണ് ഉണ്ടാവുക. ഉചിതമായ തീരുമാനം എടുക്കുന്നതിനായി അക്കാര്യം സര്‍ക്കാരിന് വിടുകയാണ് നല്ലതെന്നും കശ്മീരിലെത്തിയ ധോനി പറഞ്ഞു. 

2014ലെ കരാര്‍ അനുസരിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരം നടത്താന്‍ ഇന്ത്യ തയ്യാറാവാത്തതിന്റെ പേരില്‍ ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം പാക്കിസ്ഥാന്‍ ശക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് എത്താതെ പാക്കിസ്ഥാനുമായി മത്സരം ഉണ്ടാവില്ലെന്ന് ബിസിസിഐയും വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com