നെയ്മര്‍ ഇനി ചേക്കേറുക എവിടേക്കാകും? സുവാരസ് വെളിപ്പെടുത്തുന്നു

അടുത്ത ബന്ധമാണ് ഇരുവരും തമ്മിലെന്നതുകൊണ്ട് തന്നെ സുവാരസിന്റെ വാക്കുകള്‍ ആരാധകര്‍ നോക്കാതെ വിടുന്നില്ല
നെയ്മര്‍ ഇനി ചേക്കേറുക എവിടേക്കാകും? സുവാരസ് വെളിപ്പെടുത്തുന്നു

222 മില്യണ്‍ യൂറോയുടെ റെക്കോര്‍ഡ് തീര്‍ത്ത് പിഎസ്ജിയില്‍ എത്തിയെങ്കിലും നെയ്മറിന്റെ കാര്യത്തില്‍ പിന്നീടങ്ങോട്ട്  അത്ര സുഖകരമായ വാര്‍ത്തകളായിരുന്നില്ല ഫുട്‌ബോള്‍ ലോകം കേട്ടത്. പിഎസ്ജിയില്‍ തനിക്ക് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കണ്ണീരില്‍ കുതിര്‍ന്ന് നെയ്മര്‍ പറഞ്ഞെങ്കിലും കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് തന്നെയായിരുന്നു റിപ്പോര്‍ട്ടുകള്‍. 

ബാഴ്‌സയുടെ നെഞ്ച് തകര്‍ത്ത് ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ച് പിഎസ്ജിയിലേക്ക് ചേക്കേറിയ നെയ്മര്‍ അടുത്തതായി എവിടേക്കായിരിക്കും എന്ന് വെളിപ്പെടുത്തുകയാണ് ലൂയിസ് സുവാരസ്. 

അടുത്ത ബന്ധമാണ് ഇരുവരും തമ്മിലെന്നതുകൊണ്ട് തന്നെ സുവാരസിന്റെ വാക്കുകള്‍ ആരാധകര്‍ നോക്കാതെ വിടുന്നില്ല. ക്ലബിന്റെ പേര് പറയാന്‍ സുവരാസ് തയ്യാറായില്ലെങ്കിലും ടോപ് പ്രീമിയര്‍ ലീഗ് ക്ലബിന്റെ ഭാഗമാവാനാണ് നെയ്മര്‍ ആഗ്രഹിക്കുന്നതെന്ന് സുവാരസ് പറയുന്നു.

ഡോണ്‍ ബലോനാണ് നെയ്മറിന്റെ കൂടുമാറ്റത്തെ ചൊല്ലിയുള്ള സുവാരസിന്റെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് ചെയ്തത്. 2018ല്‍ തന്നെ നെയ്മര്‍ പിഎസ്ജി വിടുമെന്ന അഭ്യൂഹങ്ങളെ സുവാരസിന്റെ വെളിപ്പെടുത്തല്‍ ശക്തിപ്പെടുത്തുന്നു. ഏത് ഇംഗ്ലീഷ് ക്ലബിന്റെ ഭാഗമാവാനായിരിക്കും നെയ്മറിന്റെ പോക്കെന്ന ആകാംക്ഷ ആരാധകരില്‍ ഉണര്‍ത്തിയാണ് സുവാരസിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com