നാല്‍പതാം വയസുവരെ സച്ചിന് കളിക്കാം, നെഹ്‌റയ്ക്ക് പറ്റില്ലേ? സെവാഗ് ചോദിക്കുന്നു

നാല്‍പത് വയസുവരെ സച്ചിന്‍ ടീമിനായി കളിച്ചു, 42 വയസു വരെ ജയസൂര്യ ലങ്കന്‍ ടീമിലുണ്ടായിരുന്നു
നാല്‍പതാം വയസുവരെ സച്ചിന് കളിക്കാം, നെഹ്‌റയ്ക്ക് പറ്റില്ലേ? സെവാഗ് ചോദിക്കുന്നു

ഓസ്‌ട്രേലിയയ്ക്ക് എതിരായ ട്വിന്റി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ആശിഷ് നെഹ്‌റയുടെ പേര് കണ്ട പലരും നെറ്റിച്ചുളിച്ചിരുന്നു. നെഹ്‌റയുടെ പ്രായമായിരുന്നു പലര്‍ക്കും പ്രശ്‌നം. 

നെഹ്‌റയുടെ പ്രായത്തെ വിമര്‍ശിച്ചെത്തിയവര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി കൊടുക്കുകയാണ് വിരേന്ദര്‍ സെവാഗ്. നാല്‍പത് വയസുവരെ സച്ചിന്‍ ടീമിനായി കളിച്ചു, 42 വയസു വരെ ജയസൂര്യ ലങ്കന്‍ ടീമിലുണ്ടായിരുന്നു. പ്രായം ഒരു തടസമാക്കേണ്ടതില്ലെന്ന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി സെവാഗ് പറയുന്നു. 

നെഹ്‌റയെ ടീമില്‍ ഉള്‍പ്പെടുത്തിയത് തന്നെ ഒരുതരത്തിലും അത്ഭതപ്പെടുത്തിയില്ല. ഇന്ന് ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്. അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാത്ത സമയത്ത് ദിവസം എട്ട് മണിക്കൂറാണ് നെഹ്‌റ പരിശീലനത്തിന് ചിലവഴിക്കുന്നത്. ഇപ്പോഴും ഫിറ്റ്‌നെസ് സൂക്ഷിക്കാന്‍ നെഹ്‌റയെ സഹായിക്കുന്നത് ഇതാണെന്നും സെവാഗ് പറയുന്നു. 

ഈ വര്‍ഷം ജനുവരിയിലായിരുന്നു നെഹ്‌റ അവസാനമായി ട്വിന്റി20 കളിച്ചത്. ഒക്ടോബര്‍ ഏഴിനാണ് ഓസീസിനെതിരായ ആദ്യ ട്വിന്റി20.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com