അര്‍ജന്റീനയ്ക്ക് പുറത്തേക്കുള്ള വഴി തുറക്കുമ്പോള്‍ നെയ്മറും സംഘവും ആഘോഷിക്കുകയാണ്‌

2018ല്‍ റഷ്യയിലേക്ക് പറക്കാനുള്ള അര്‍ജന്റീനയുടെ സാധ്യതകള്‍ വിരളമായിരിക്കുമ്പോള്‍ ബ്രസീല്‍ ക്യാമ്പ് സജീവമാണ്
അര്‍ജന്റീനയ്ക്ക് പുറത്തേക്കുള്ള വഴി തുറക്കുമ്പോള്‍ നെയ്മറും സംഘവും ആഘോഷിക്കുകയാണ്‌

2018ല്‍ റഷ്യയിലേക്ക് പറക്കാനുള്ള അര്‍ജന്റീനയുടെ സാധ്യതകള്‍ വിരളമായിരിക്കുമ്പോള്‍ ബ്രസീല്‍ ക്യാമ്പ് സജീവമാണ്. ലോക കപ്പിലേക്ക് യോഗ്യത നേടിയതിന്റെ ആശ്വാസത്തിനിടയില്‍ ടെക്‌ബോള്‍ കളിച്ചും ആഘോഷിക്കുകയാണ് നെയ്മറും സംഘവും. 

നെയ്മറിനൊപ്പം കുട്ടിഞ്ഞോയും, ജിസസും അല്‍വെസുമുണ്ട് ടെക് ബോള്‍ കളിക്കാന്‍. സമുദ്രനിരപ്പില്‍ നിന്നും ഉയരെ ഉയരെ ബൊളിവിയയ്‌ക്കെതിരെ ശ്വാസം മുട്ടി കളിച്ചു വന്നതിന്റെ ക്ഷീണം തീര്‍ക്കുക കൂടിയാണ് നെയ്മറും സംഘവും. 

ബൊളിവിയയ്‌ക്കെതിരെ ഗോള്‍ രഹിത സമനില വഴങ്ങേണ്ടി വന്നെങ്കിലും അഞ്ച് തവണ ലോക ചാമ്പ്യന്മാരായ സംഘം ഗ്രൂപ്പില്‍ ഒന്നാമതായി ലോക കപ്പിന് യോഗ്യത നേടിയിരുന്നു. ഇനി എന്ത് നോക്കാനെന്ന മട്ടിലായിരുന്നു ബ്രസീല്‍ ക്യാമ്പില്‍ താരങ്ങളുടെ കളികള്‍. 

ചിലിക്കെതിരെ ഒരു യോഗ്യത മത്സരം കൂടി ബ്രസീലിന് ബാക്കിയുണ്ട്. എന്നാല്‍ ബ്രസീല്‍ യോഗ്യത ഉറപ്പിച്ചതിനാല്‍ ചിലിയുമായുള്ള മത്സരത്തിന് വലിയ പ്രാധാന്യം ലഭിക്കുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com