കൊച്ചിയെ നിരാശപ്പെടുത്തിയില്ല; സ്‌പെയിനിനെ വീഴ്ത്തി ബ്രസീല്‍ 

ആദ്യ ലീഡ് സ്‌പെയിന് ലഭിച്ചെങ്കിലും ശക്തമായ മുന്നേറ്റങ്ങളോടെ ബ്രസീല്‍ മത്സരത്തില്‍ തിരിച്ചെത്തുകയായിരുന്നു
കൊച്ചിയെ നിരാശപ്പെടുത്തിയില്ല; സ്‌പെയിനിനെ വീഴ്ത്തി ബ്രസീല്‍ 

കൊച്ചി: അണ്ടര്‍ 17 ലോകകപ്പിലെ കൊച്ചിയിലെ ആദ്യ മത്സരത്തില്‍ സ്‌പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്രസീല്‍ തോല്‍പ്പിച്ചു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ നിറഞ്ഞ് കവിഞ്ഞ ഗാലറിയെ ബ്രസീല്‍ നിരാശരാക്കിയില്ല. ആദ്യ ലീഡ് സ്‌പെയിന് ലഭിച്ചെങ്കിലും ശക്തമായ മുന്നേറ്റങ്ങളോടെ ബ്രസീല്‍ മത്സരത്തില്‍ തിരിച്ചെത്തുകയായിരുന്നു. 

25-ാം മിനിറ്റില്‍ ഒന്‍പതാം നമ്പര്‍ താരം ലിങ്കനും ആദ്യ പകുതിയുടെ അധികസമയത്ത് ഏഴാം നമ്പര്‍ താരം പൗളീഞ്ഞോയുമാണ് ബ്രസീലിന വേണ്ടി ഗോളുകള്‍ നേടിയത്. 


അഞ്ചാം മിനിറ്റില്‍ തന്നെ ബ്രസീലിനെ ഞെട്ടിച്ച് സ്‌പെയ്ന്‍ വല കുലുക്കി. സ്പാനിഷ് താരം മുഹമ്മദ് മുഖ്‌ലിസിന്റെ ഗോള്‍ശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ ബ്രസീല്‍ താരം വെസ്‌ലിയുടെ കാലില്‍ തട്ടി പന്ത് വലയിലെത്തി. എന്നാല്‍ പിന്നീട് ബ്രസീല്‍ പ്രതിരോധത്തെ മറികടക്കാനോ ആക്രമണത്തെ തടയാനോ സ്‌പെയിന് സാധിച്ചില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com