ഗോളിയുമില്ല, പ്രതിരോധ നിരക്കാരുമില്ല, എന്നിട്ടും ഇങ്ങനെ സംഭവിച്ചെങ്കില്‍ അത് ലോകം ദുരന്തം തന്നെ

ഫുട്‌ബോള്‍ ലോകം കണ്ട വലിയ അബദ്ധമായിട്ടായിരുന്നു അത് പരിണമിച്ചത്
ഗോളിയുമില്ല, പ്രതിരോധ നിരക്കാരുമില്ല, എന്നിട്ടും ഇങ്ങനെ സംഭവിച്ചെങ്കില്‍ അത് ലോകം ദുരന്തം തന്നെ

ഡെന്നീസ് വാന്‍ ഡ്യുഡെന്‍ എന്ന ഡച്ച് താരത്തിന് സംഭവിച്ചത് പോലൊരു അബദ്ധം അടുത്ത കാലത്തൊന്നും ഒരു ഫുട്‌ബോള്‍ താരത്തിനും സംഭവിച്ചിട്ടുണ്ടാകില്ല. മുന്നില്‍ ഗോളിയില്ല, പ്രതിരോധ നിരക്കാരുമില്ല. ചെയ്യേണ്ടത് ഗോള്‍ പോസ്റ്റിലേക്ക് പന്ത് അടിച്ചിടുക മാത്രം. 

പക്ഷെ ഫുട്‌ബോള്‍ ലോകം കണ്ട വലിയ അബദ്ധമായിട്ടായിരുന്നു അത് പരിണമിച്ചത്. ചരിത്രപരമായ അബദ്ധം, നൂറ്റാണ്ടിലെ വലിയ അബദ്ധം എന്നൊക്കെയാണ് ഗോള്‍ പോസ്റ്റിന് മുകളിലൂടെ പറന്ന പന്ത് ഡെന്നീസിന് പേര് നേടിക്കൊടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com