മെസി, റൊണാള്‍ഡോ, ഹസാര്‍ഡ്, റഷ്യയിലേക്ക് പറക്കുന്ന കൊമ്പന്മാര്‍ ഇവരൊക്കെയാണ്‌

മെസി, റൊണാള്‍ഡോ, ഹസാര്‍ഡ്, റഷ്യയിലേക്ക് പറക്കുന്ന കൊമ്പന്മാര്‍ ഇവരൊക്കെയാണ്‌

അനിശ്ചിതത്വങ്ങള്‍ മടക്കിക്കെട്ടി പെട്ടിയിലാക്കി മെസിയും സംഘവും റഷ്യയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചു. ബ്രസീലാവട്ടെ ആറ് മാസം മുന്‍പ് തന്നെ ലോക കപ്പ് പ്രവേശനം ഉറപ്പിച്ചിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡിനെ തുരത്തി പോര്‍ച്ചുഗലും റഷ്യയിലുണ്ടാകുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. സ്‌പെയിനും ടിക്കറ്റ് ഉറപ്പിച്ചതോടെ 2018 ലോക കപ്പിന് ആവേശം വിതറാന്‍ എത്തുന്ന താരങ്ങള്‍ ആരൊക്കെ എന്ന് നോക്കാം, 

ഫുട്‌ബോള്‍ മിശിഹ

അര്‍ജന്റീനിയന്‍ എതിരാളികള്‍ പോലും മെസിയില്ലാത്ത ലോക കപ്പ് വരണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാകില്ല. മനോഹരമായ ഫുട്‌ബോളിന് ഒപ്പം ആവേശവും നിറയണമെങ്കില്‍ അവിടെ മെസി ഇല്ലാതെ നടക്കില്ല. 

നിര്‍ണായക മത്സരത്തില്‍ ഹാട്രിക് അടിച്ചു മെസി അര്‍ജന്റീനിയയെ ലോക കപ്പിലേക്ക് കടത്തുക മാത്രമല്ല, ഒരു ഒന്നൊന്നര കളി തന്നെയായിരിക്കും റഷ്യയില്‍ പുറത്തെടുക്കുക എന്നതിന്റെ സൂചന നല്‍കുക കൂടിയാണ്. മെസിക്കൊപ്പം അര്‍ജന്റീനിയ ടീമായി കളിക്കുക കൂടി ചെയ്താല്‍ ലോക കപ്പില്‍ അര്‍ജന്റീനിയന്‍ മുന്നേറ്റത്തിന് തടയിടാന്‍ എതിര്‍ ടീമുകള്‍ പാടുപെടും. 

നെയ്മര്‍

തിറ്റേയുടെ ബ്രസീലിയന്‍ പടയുടെ കുന്തമുനയാണ് പിഎസ്പി സ്‌ട്രൈക്കര്‍ നെയ്മര്‍. 2018ലെ ലോക കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായിരുന്ന ബ്രസീല്‍. തകര്‍പ്പന്‍ ഫോമിലാണ് ബ്രസീല്‍ പടയെന്ന് വ്യക്തമാകാന്‍ കൂടുതലൊന്നും പറയേണ്ടല്ലോ...

ലോക കപ്പ് യോഗ്യതാ മത്സരങ്ങളില്‍ ബ്രസീലിനായി ഏറ്റവും കൂടുതല്‍ തവണ ഗോള്‍വല ചലിപ്പിച്ചതും നെയ്മര്‍ തന്നെ. ആറ് ഗോളുകളാണ് നെയ്മര്‍ 13 മത്സരങ്ങളില്‍ നിന്നായി ടീമിനായി നേടിയത്. 

ഈഡല്‍ ഹസാര്‍ഡ് 

റഷ്യയില്‍ ശ്രദ്ധ നേടാന്‍ സാധ്യതയുള്ള സൂപ്പര്‍ താരങ്ങളുടെ ലിസ്റ്റില്‍ ഒന്നാമതാണ് ബെല്‍ജിയം സ്‌ട്രൈക്കര്‍ ഈഡന്‍ ഹസാര്‍ഡ്. ടീമിനായി എട്ട് യോഗ്യതാ മത്സരങ്ങളില്‍ ഹസാര്‍ഡ് കുപ്പായമണിഞ്ഞു. ഇതില്‍ ആറ് തവണ വലകുലുക്കി. 5 അസിസ്റ്റുകള്‍ക്ക പുറമെ നിര്‍ണായകമായ 24 പാസുകളും ബെല്‍ജിയന്‍ താരത്തിന്റെ ബൂട്ടില്‍ നിന്നും പിറന്നിരുന്നു. 

റൊണാള്‍ഡോ

മെസിയാണോ റൊണാള്‍ഡോയാണ് ലോക കപ്പില്‍ താരമാവുന്നത്. ഫുട്‌ബോള്‍ ആരാധകര്‍ ഇപ്പോഴെ വിലയിരുത്തലുകള്‍ തുടങ്ങി കഴിഞ്ഞു. സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരായ മത്സരത്തില്‍ പോര്‍ച്ചുഗല്‍ എതിരല്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്വിറ്റ്‌സര്‍ലാന്‍ഡിനെ പരാജയപ്പെടുത്തിയെങ്കിലും അവിടെ താരമായത് റൊണാള്‍ഡോ ആയിരുന്നില്ല. എന്നാല്‍ റഷ്യയില്‍ റൊണാള്‍ഡോ മികച്ച ഫോമിലേക്ക ഉയരുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. 

റോബര്‍ട്ട് ലിവന്‍ഡോസ്‌കി

പോളണ്ടിന്റെ 10 ലോക കപ്പ് യോഗ്യതാ മത്സരങ്ങളില്‍ 16 തവണയായിരുന്നു റോബര്‍ട്ട് ഗോള്‍ വല കുലുക്കിയത്. റെക്കോര്‍ഡ് പ്രകടനത്തോടെയാണ് റോബര്‍ട്ട് റഷ്യയിലേക്ക് ടീമുമായി പറക്കുന്നത്. 

കഴിഞ്ഞ ബുന്‍ഡെസ്ലീഡ സീസണില്‍ 30 ഗോളുകള്‍ അടിച്ചു പറത്തിയ സ്‌ട്രൈക്കര്‍ ഈ സീസണില്‍ ഇതുവരെ ഏഴ് കളികളില്‍ നിന്നും എട്ട് ഗോളുകളും നേട്ി കഴിഞ്ഞു. റഷ്യയില്‍ റോബര്‍ട്ട് തകര്‍ക്കുമെന്ന് ചുരുക്കം. 

പോള്‍ പോഗ്ബ

മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ തന്റെ ഭൂരിഭാഗം സഹ താരങ്ങള്‍ക്കുമെതിരെയാണ് പോഗ്ബ റഷ്യയില്‍ കളിക്കുക. ഗ്രൂപ്പ് ജേതാക്കളായിട്ടാണ് പോഗ്ബയുടെ ഫ്രാന്‍സ് റഷ്യയിലേക്ക് പറക്കുന്നത്. 

ഗബ്രിയേല്‍ ജീസസ്

റഷ്യയിലേക്ക് പുതിയ ചരിത്രമെഴുതാന്‍ പോകുന്ന ബ്രസീലിയിന്‍ പടയിലെ മറ്റൊരു പ്രധാനപ്പെട്ട താരമാണ് ഗബ്രിയേല്‍. ബ്രസീലിന് വേണ്ടിയുള്ള 9 കളികളില്‍ നിന്നും നാല് ഗോളുകള്‍ മാഞ്ചസ്റ്റര്‍ സിറ്റ് മുന്നേറ്റ നിരക്കാരന്‍ നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com