വേട്ടക്കാരന്‍ ഇന്നലെ ഇരയായി; എന്നാല്‍ കഴിഞ്ഞ 80 ട്വിന്റി20 മത്സരങ്ങളില്‍ നിങ്ങളിത് കണ്ടിട്ടുണ്ടാകില്ല

വിക്കറ്റ് കീപ്പര്‍ക്ക് ധോനിയുടെ സ്റ്റമ്പ് പിഴിയാന്‍ അവസരം ലഭിച്ചത് ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വിന്റി20 മത്സരത്തില്‍ മാത്രമായിരുന്നു
വേട്ടക്കാരന്‍ ഇന്നലെ ഇരയായി; എന്നാല്‍ കഴിഞ്ഞ 80 ട്വിന്റി20 മത്സരങ്ങളില്‍ നിങ്ങളിത് കണ്ടിട്ടുണ്ടാകില്ല

സ്റ്റമ്പിന് പിന്നിലെ ധോനി മാജിക്ക് എല്ലാവര്‍ക്കും അറിയാം. ധോനിയുടെ ഇരയാകുമോ എന്ന പേടിയുമായിട്ടാണ് ബാറ്റ്‌സ്മാന്‍മാര്‍ ക്രീസിലെത്തുന്നതെങ്കിലും, ബാറ്റുമായി ധോനി ക്രീസിലെത്തുമ്പോള്‍ കാര്യങ്ങള്‍ ഇതുവരെ മറിച്ചായിരുന്നു. 

ധോനിയുടെ വിക്കറ്റെടുക്കാന്‍ വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ലഭിച്ചിട്ടുള്ളത് അപൂര്‍വം അവസരങ്ങള്‍ മാത്രമാണ്. 80 ട്വിന്റി 20 മത്സരങ്ങള്‍ കളിച്ചതില്‍ വിക്കറ്റ് കീപ്പര്‍ക്ക് ധോനിയുടെ സ്റ്റമ്പ് പിഴിയാന്‍ അവസരം ലഭിച്ചത് ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വിന്റി20 മത്സരത്തില്‍ മാത്രമായിരുന്നു. 

അതിന് മുന്‍പ് ധോനിയെ പിറകില്‍ നിന്നും സ്റ്റമ്പ് ചെയ്ത് പുറത്താക്കാന്‍ ഒരു വിക്കറ്റ്കീപ്പര്‍ക്ക് കഴിഞ്ഞത് 2011ലായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വിന്റി20 മത്സരത്തിലായിരുന്നു ഇത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വിന്റി20 മത്സരത്തില്‍ ധോനിയെ കുഴക്കി വിക്കറ്റ് നേടിയത് സ്പിന്നര്‍ സാമ്പയായിരുന്നു. മുന്നോട്ടുകയറിവന്ന് അടിക്കാന്‍ തുനുഞ്ഞ ധോനിയെ വെട്ടിച്ച് ബോള്‍ കീപ്പറുടെ കൈകളിലേക്ക്. 

തിരികെ ക്രീസിലേക്ക് കയറുന്നതിന് മുന്‍പ് ഓസീസ് വിക്കറ്റ് കീപ്പര്‍ സ്റ്റമ്പ് തൊട്ടു. 90 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചതില്‍ 3 തവണ മാത്രമാണ് ധോനി ഈ രീതിയില്‍ ഔട്ടായിരിക്കുന്നത്. നേരത്തെ, ലോക ക്രിക്കറ്റില്‍ 100 സ്റ്റമ്പിങ്ങുകള്‍ നടത്തുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് ധോനി സ്വന്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com