ആരാകും ബ്ലാസ്റ്റേഴ്‌സിന്റെ നായകന്‍? വെസ് ബ്രൗണോ, ബെര്‍ബറ്റോവോ? മ്യുലന്‍സ്റ്റീന്‍ ബ്രൗണിന് അനുകൂലമെന്ന് സൂചന

ആരായിരിക്കും മഞ്ഞപ്പടയെ കിരീടത്തിലേക്ക് പട നയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുക
ആരാകും ബ്ലാസ്റ്റേഴ്‌സിന്റെ നായകന്‍? വെസ് ബ്രൗണോ, ബെര്‍ബറ്റോവോ? മ്യുലന്‍സ്റ്റീന്‍ ബ്രൗണിന് അനുകൂലമെന്ന് സൂചന

പരിചയ സമ്പത്തില്‍ മുന്നിലാണ് ഐഎസ്എല്‍ സീസണ്‍ ഫോറില്‍ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് പട. വിദേശ താരങ്ങളായാലും ഇന്ത്യന്‍ താരങ്ങളായാലും കളിക്കളത്തിലെ പരിചയ സമ്പത്തിന്റെ കാര്യത്തില്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. എന്നാല്‍ ഇവരില്‍ ആരായിരിക്കും മഞ്ഞപ്പടയെ കിരീടത്തിലേക്ക് പട നയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുക ആകാംക്ഷയിലാണ് ആരാധകര്‍. 

എന്നാല്‍ നാലാം സീസണില്‍ ആരായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ നായകന്‍ എന്ന സൂചനയാണ് സ്‌പെയിനിലെ അത്‌ലറ്റിക് ഡെ കോയിനെതിരായ സൗഹൃദ മത്സരത്തില്‍ നിന്നും ലഭിക്കുന്നത്. വെസ് ബ്രൗണായിരുന്നു അത്‌ലറ്റിക്കിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്‌സ് പടയെ നയിച്ചത്. 

ഇതോടെ വെസ് ബ്രൗണിനെ തന്നെയായിരിക്കും മഞ്ഞപ്പടയുടെ നായക സ്ഥാനത്തേക്ക് പരിശീലകന്‍ മ്യുലന്‍സ്റ്റീന്‍ പരിഗണിക്കുക എന്നാണ് ആരാധകരുടെ കണക്കുകൂട്ടലുകള്‍ ഉയരുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ കളിച്ച വെസ് ബ്രൗണിന്റെ പരിചയവും, പോരാട്ടവീര്യം നിറഞ്ഞ ശരീരഭാഷയും നായക സ്ഥാനത്തേക്ക് വെസ് ബ്രൗണിനെ തെരഞ്ഞെടുക്കാന്‍ മ്യുലന്‍സ്റ്റീനെ പ്രേരിപ്പിക്കുമെന്നതില്‍ സംശയമില്ല. 

പ്രതിരോധ നിരക്കാരനെയാണ് ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ നാല് സീസണിലും നായകനായി തെരഞ്ഞെടുത്തിരുന്നത്. ആരോണ്‍ ഹ്യൂസ്, സെഡ്രിക് ഹെങ്ബര്‍ട്ട്, റാമേജ്, എന്നിവരായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ കഴിഞ്ഞ സീസണുകളിലെ നായകര്‍. ഡേവിഡ് ജയിംസ് മാത്രമാണ് പ്രതിരോധ നിരക്കാരനല്ലാത്ത നായകനായി ബ്ലാസ്‌റ്റേഴ്‌സിനെ ഇതിന് മുന്‍പ് നയിച്ചിരിക്കുന്നത്. 

ദിമിതര്‍ ബെര്‍ബറ്റോവ്, രചൂബ്ക, സന്ദേഷ് ജിങ്കാന്‍, ഇയാന്‍ ഹ്യും എന്നീവരെല്ലാം മഞ്ഞപ്പടയുടെ നായാകനാകാന്‍ ശേഷിയുള്ളവര്‍ തന്നെയാണ്. എന്നാല്‍ മ്യുലന്‍സ്റ്റീനിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍ വെച്ച് വെസ് ബ്രൗണ്‍ തന്നെയായിരിക്കും മഞ്ഞപ്പടയുടെ നായകനായി നാലാം സീസണില്‍ പട നയിക്കുക എന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com