ആകാശം മുട്ടി പറന്ന് പോയത് 40 പന്തുകള്‍; വിവ് റിച്ചാര്ഡ്‌സിന്റെ റെക്കോഡ് പഴങ്കഥയാക്കി ഓസ്‌ട്രേലിയന്‍ താരം

പഴങ്കഥയായത് വിവ് റിച്ചാര്‍ഡ്‌സ് അടിച്ചുകൂട്ടിയ 189 റണ്‍സിന്റെ റെക്കോഡ് 
ആകാശം മുട്ടി പറന്ന് പോയത് 40 പന്തുകള്‍; വിവ് റിച്ചാര്ഡ്‌സിന്റെ റെക്കോഡ് പഴങ്കഥയാക്കി ഓസ്‌ട്രേലിയന്‍ താരം

പോര്‍ട്ട് ഓഗസ്റ്റാ:വിവ് റിച്ചാര്‍ഡ്‌സിന്റെ 33 വര്‍ഷത്തെ റെക്കോഡ് പഴങ്കഥയാക്കി ക്ലബ് താരം; അടിച്ചുകൂട്ടിയ 307 റണ്‍സിന് അകമ്പടിയായത് 40 സിക്‌സറുകള്‍ ക്രിക്കറ്റ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സിന്റെ 33 വര്‍ഷത്തെ റെക്കോഡ് ഓസ്‌ട്രേലിയയുടെ ക്ലബ് ക്രിക്കറ്റ് താരം പഴങ്കഥയാക്കി. ഏകദിന മത്സരത്തില്‍ ഒരു ടീമിന്റെ മൊത്തം സ്‌കോറില്‍ ഒരു ക്രിക്കറ്റ് താരം നല്‍കിയ വ്യക്തിഗതസംഭാവനയുടെ അടിസ്ഥാനത്തില്‍ വിവ് റിച്ചാര്‍ഡ്‌സ് കൈവരിച്ച റെക്കോഡ് നേട്ടമാണ് പഴങ്കഥയായത്. 1984ല്‍ ഇംഗ്ലണ്ടിന് എതിരെ നടന്ന ഓള്‍ ട്രഫോഡ് ഏകദിനത്തില്‍  വെസ്റ്റ് ഇന്‍ഡീസ് ടീം നേടിയ  272 റണ്‍സില്‍ വ്യക്തിഗത സംഭാവന എന്ന നിലയില്‍ വിവ് റിച്ചാര്‍ഡ്‌സ് അടിച്ചുകൂട്ടിയ 189 റണ്‍സാണ് ലോക റെക്കോഡായി ചരിത്രത്തില്‍ ഇടംപിടിച്ചത്. ടീമിന്റെ മൊത്തം സ്‌കോറില്‍ 69 ശതമാനവും വിവിന്റെ ബാറ്റില്‍ നിന്നുമാണ് ഉതിര്‍ന്നത്. 33 വര്‍ഷമായി തകരാതെ നിലനിന്നിരുന്ന റെക്കോഡാണ് ഓസ്‌ട്രേലിയന്‍ ക്ലബ് ക്രിക്കറ്റ് താരമായ ജോഷ് ഡണ്‍സ്റ്റണ്‍ തിരുത്തികുറിച്ചത്. ബി ഗ്രേഡ് ബാറ്റ്‌സ്മാന്‍ ആയ ഡണ്‍സ്റ്റണ്‍ പോര്‍ട്ട് ഓഗസ്റ്റ ക്രിക്കറ്റ് അസോസിയേഷന് വേണ്ടി 307 റണ്‍സാണ് അടിച്ചുകൂട്ടിയത്. 35 ഓവര്‍ ഗെയിമിലാണ് ഈ റണ്‍സ് കൊയ്ത്ത് . 

 എതിര്‍ ബൗളര്‍മാരെ നിഷ്പ്രഭരാക്കിയ മത്സരത്തില്‍ ഡണ്‍സ്റ്റണ്‍ ബൗണ്ടറി ലൈന്‍ കടത്തിയത് 40 സിക്‌സറുകളാണ്. ടീമിന്റെ മൊത്തം സ്‌കോറായ 354 റണ്‍സില്‍ 86 ശതമാനമാനവും സംഭാവന നല്‍കിയാണ് ഡണ്‍സ്റ്റണ്‍ ചരിത്രതാളില്‍ ഇടംപിടിച്ചത്. അഞ്ചു സഹകളിക്കാര്‍ പൂജ്യത്തിന് പവലിയനിലേക്ക് മടങ്ങിയ മത്സരത്തിലാണ് ഈ ഒറ്റയാള്‍ പോരാട്ടം. ഡണ്‍സ്റ്റിന് പിന്നിലെ രണ്ടാമത്തെ വലിയ സ്‌കോര്‍ കേവലം 18 റണ്‍സ് മാത്രമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com