ഒരാള്‍ക്കും ഈ മനുഷ്യനുമായി മത്സരിക്കാനാവില്ല; നൂറാം യൂറോപ്യന്‍ ഗോള്‍ തൊട്ട് മെസി

ഒളിംപ്യാകോസിനെതിരെ 61ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ പിറന്ന ഗോളായിരുന്നു മെസിയുടെ യൂറോപ്യന്‍ ഗോള്‍ നേട്ടം സെഞ്ചുറി കടത്തിയത്
ഒരാള്‍ക്കും ഈ മനുഷ്യനുമായി മത്സരിക്കാനാവില്ല; നൂറാം യൂറോപ്യന്‍ ഗോള്‍ തൊട്ട് മെസി

മെസിയുമായി ആര്‍ക്കും മത്സരിക്കാനാവില്ല. ഫുട്‌ബോള്‍ മിശിഹ തന്റെ നൂറാം യൂറോപ്യന്‍ ഗോള്‍ നേടിയതിന് പിന്നാലെയായിരുന്നു മെസിക്കൊപ്പം എത്താന്‍ ആര്‍ക്കും സാധിക്കില്ലെന്ന ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമിന്റെ വാക്കുകള്‍. 

ചാമ്പ്യന്‍സ് ലീഗില്‍ ഒളിംപ്യാകോസിനെതിരെ 61ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ പിറന്ന ഗോളായിരുന്നു മെസിയുടെ യൂറോപ്യന്‍ ഗോള്‍ നേട്ടം സെഞ്ചുറി കടത്തിയത്. നൂറില്‍ 97 ഗോളുകള്‍ ചാമ്പ്യന്‍സ് ലീഗിലും, മൂന്ന് ഗോളുകള്‍ യുവേഫ സൂപ്പര്‍ കപ്പിലുമായിരുന്നു പിറന്നത്. 

ലോകത്തിലെ എല്ലാ സമ്മാനവും താന്‍ മെസിക്ക് നല്‍കും. മെസിയെ ആസ്വദിക്കുന്നതില്‍ നിന്നും ഒരു കാലത്തും നമ്മള്‍ തളരില്ല.
താന്‍ തന്നെയാണ് മികച്ച കളിക്കാരന്‍ എന്ന് വര്‍ഷങ്ങളായി മെസി തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും ബാഴ്‌സലോണ പ്രസിഡന്റ് പറയുന്നു. 

സീസണ്‍ അവസാനിക്കുമ്പോള്‍ നൂറ് എന്നുള്ളത് 200 എന്നാക്കാന്‍ മെസിക്ക് സാധിക്കുമെന്നായിരുന്നു ബാഴ്‌സ മാനേജര്‍ വാല്‍വെര്‍ദേയുടെ പ്രതികരണം. ഈ സീസണില്‍ ഇതുവരെ 15 ഗോളുകള്‍ മെസി അടിച്ചു പറത്തി കഴിഞ്ഞു.

ഒളിംപ്യാകോസിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം. ഇതോടെ ഗ്രൂപ്പ് ഡിയില്‍ 9 പോയിന്റോടെ ബാഴ്‌സ ഒന്നാമതെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com