കോഹ് ലിയേയും സംഘത്തേയും എറിഞ്ഞിടാന്‍ അര്‍ജുന്‍ എത്തി; വാങ്കഡെയിലെ പരിശീലനത്തിനിടെ

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ചരിത്രം കുറിച്ച് ലോക കപ്പ് ഫൈനലില്‍ എത്തിയപ്പോഴും അര്‍ജുന്‍ ലോര്‍ഡ്‌സില്‍ അവര്‍ക്കായി പന്തെറിയാന്‍ എത്തിയിരുന്നു
കോഹ് ലിയേയും സംഘത്തേയും എറിഞ്ഞിടാന്‍ അര്‍ജുന്‍ എത്തി; വാങ്കഡെയിലെ പരിശീലനത്തിനിടെ

ഓസ്‌ട്രേലിയയ്ക്കതിരായ മികച്ച പ്രകടനത്തിന് ശേഷം ന്യൂസിലാന്‍ഡിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ടിം സൗത്തിയുടേയും, ട്രെന്‍ഡ് ബോള്‍ട്ടിന്റേയുമെല്ലാം പേസ് ബൗളിങ്ങിനെ അതിജീവിക്കാന്‍ കോഹ് ലിയും സംഘവും നെറ്റ്‌സില്‍ നടത്തിയ പരിശീലനത്തില്‍ ഇവര്‍ക്കായി പന്തെറിയാനെത്തിയത് അര്‍ജുന്‍ തെണ്ടുല്‍ക്കറായിരുന്നു. 

അര്‍ജുന്‍ ക്രിക്കറ്റ് മൈതാനത്തിറങ്ങിയാല്‍ അത് വാര്‍ത്തയാവാതെ പോയിട്ടുള്ളത് അപൂര്‍വം തവണ മാത്രമാണ്. ഞായറാഴ്ച മുംബൈയില്‍ നടക്കാനിരിക്കുന്ന ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായാണ് വാങ്കടെയില്‍ അര്‍ജുന്‍ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കായി നെറ്റ്‌സില്‍ പന്തെറിയാന്‍ എത്തിയത്. 

കോഹ് ലിയും ധവാനും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് അര്‍ജുന്‍ ബൗള്‍ ചെയ്തു. ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രിയും, ടീമിന്റെ ബൗളിങ് പരിശീലകനായ ഭരത് അരുണും അര്‍ജുന്റെ ബൗളിങ് വിലയിരുത്തുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. 

ഇടംകയ്യല്‍ ശിഖര്‍ ധവാന് വേണ്ടിയായിരുന്നു അര്‍ജുന്‍ ആദ്യം ബൗള്‍ ചെയ്തത്. പിന്നെ നായകന്‍ കോഹ് ലിക്ക്. അജിങ്ക്യാ രഹാനെ, കേഥാര്‍ ജാഥവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടിയും അര്‍ജുന്‍ ബോള്‍ ചെയ്തു. 

ഇത് ആദ്യമായല്ല അര്‍ജുന്‍ നെറ്റ്‌സില്‍ പന്തെറിയാന്‍ എത്തുന്നത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ചരിത്രം കുറിച്ച് ലോക കപ്പ് ഫൈനലില്‍ എത്തിയപ്പോഴും അര്‍ജുന്‍ ലോര്‍ഡ്‌സില്‍ അവര്‍ക്കായി പന്തെറിയാന്‍ എത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com