'കലിപ്പടക്കണം കപ്പടിക്കണം' ആവേശമായി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തീം സോങ് 

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആവേശമായി മഞ്ഞപ്പടയുടെ പുതിയ  തീം സോങ് പുറത്തിറങ്ങി
'കലിപ്പടക്കണം കപ്പടിക്കണം' ആവേശമായി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തീം സോങ് 

കൊച്ചി :  ഐഎസ്എല്ലിന്റെ പുതിയ സീസണ് അടുത്ത മാസം തുടക്കം കുറിയ്ക്കാനിരിക്കെ, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആവേശമായി മഞ്ഞപ്പടയുടെ പുതിയ  തീം സോങ് പുറത്തിറങ്ങി. 'കലിപ്പടക്കണം കപ്പടിക്കണം' എന്ന തീം സോങ് ആരാധകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു

നവംബര്‍ 17 മുതലാണ് ഐഎസ്എല്ലിന് തുടക്കമാകുന്നത്. 17 ആം തീയതി വെള്ളിയാഴ്ച അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലാണ് ഉദ്ഘാടന പോരാട്ടം. കൊല്‍ക്കത്ത യുബഭാരതി സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടനമല്‍സരം. ജാംഷഡ്പൂരും ബംഗലൂരുവുമാണ് ഐഎസ്എല്ലിലെ പുതിയ ടീമുകള്‍.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ സഹപരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീനാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍. ഇയാന്‍ ഹ്യൂം, മാഞ്ചസ്റ്റര്‍ മുന്‍ താരങ്ങളായ ദിമിതര്‍ ബെര്‍ബെറ്റോവ്, വെസ് ബ്രൗണ്‍, ഘാന യുവതാരം കറേജ് പെകൂസണ്‍, സെര്‍ബിയന്‍ താരം നെമന്‍ജ ലാസിക് പെസിക് തുടങ്ങി വിദേശതാരങ്ങള്‍ ഇത്തവണ മഞ്ഞപ്പടയുടെ കിരീടമോഹങ്ങള്‍ക്ക് കരുത്തേകുന്നു. സി കെ വിനീത് അടക്കമുള്ള താരങ്ങള്‍ പ്രത്യക്ഷപ്പെടുന്ന തീം സോംഗില്‍ ടീം ഉടമ സച്ചിന്‍ ടെണ്ടുല്‍ക്കറും പ്രത്യക്ഷപ്പെടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com