അത്ഭുതമൊന്നും സംഭവിച്ചില്ല;  ബ്രസീല്‍ മൂന്നാമത്

അണ്ടര്‍ 17 ലോകകപ്പ് ലൂസേഴ്‌സ് ഫൈനലില്‍ മാലിക്കെതിരെ ബ്രസീലിന് വിജയം. രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ മാലിയെ തകര്‍ത്തത്
brazil-shot
brazil-shot


കൊല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പ് ലൂസേഴ്‌സ് ഫൈനലില്‍ മാലിക്കെതിരെ ബ്രസീലിന് വിജയം. രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ മാലിയെ തകര്‍ത്തത്. തീപാറുന്ന മത്സരമായിരുന്നു ഇരു ടീമുകളും കാഴ്ചവെച്ചത്. കളി തുടങ്ങിയത് മുതല്‍ ബ്രസീലിനെ ഞെട്ടിക്കുന്ന പ്രകടനം മാലി പുറത്തെുത്തു. മികച്ച അവസരങ്ങളും അവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍  മാലി ഗോള്‍കീപ്പറുടെ വലിയ പിഴവിലൂടെ ബ്രസീല്‍  ആദ്യ ഗോള്‍ നേടി. 

ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ ഇംഗ്ലണ്ടിനോട് ഒന്നിനെതിരെ മൂന്നുഗോള്‍ക്ക് പരാജയപ്പെട്ടതാണ് ബ്രസീലിന്റെ ഫൈനല്‍ പ്രവേശനം തടഞ്ഞത്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ മലി ബ്രസീന് കടുത്ത വെല്ലുവിളി ഉയര്‍ത്തി. ആദ്യ ഇലവനില്‍ സൂപ്പര്‍ താരങ്ങളായ ലിങ്കണെയും പൗളിഞ്ഞോയെയും അണിനിരത്തിയാണ് ബ്രസീല്‍ പരിശീലകന്‍ ടീമിനെ കളത്തിലിറക്കിയത്

ആദ്യപുകതിയില് ഇരുട ടീമുകളും ഗോള്‍ നേടിയില്ല. 55ാം മിനിറ്റില്‍ അലനാണ് ബ്രസീലിനായി ഗോള്‍ നേടിയത്. നേരെ കൈകളിലേക്ക് ഉരുണ്ടുവന്ന പന്ത് കൈകള്‍ക്കടിയിലൂടെ ഗോള്‍ പോസ്റ്റിലേക്ക് ഉരുണ്ടുകയറുകയായിരുന്നു. ബ്രസീല്‍ പോസ്റ്റിലേക്ക് വെടിയുണ്ട കണക്കായിരുന്നു മാലിയുടെ പിന്നീടുള്ള മുന്നേറ്റം. എങ്കിലും ബ്രസീല്‍ വല കുലുക്കാന്‍ അവര്‍ക്കായില്ല. അലനും യൂറി അല്‍ബേര്‍ട്ടോയുമാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍. രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്. ഇന്ത്യയില്‍ മത്സരത്തിനെത്തുമുന്‍പ് ചാമ്പ്യന്‍മാരുകുമെന്ന് എല്ലാവരും പ്രവചിച്ച ടീമുകളിലൊന്നായിരുന്നു ബ്രസില്‍. മൂന്നാം സ്ഥാനക്കാരായാണ് അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീലിന്റെ മടക്കം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com