ജനിക്കാന്‍ പോകുന്ന കുഞ്ഞ് മാലാഖയുടെ പേര് പുറത്തുവിട്ട് ക്രിസ്റ്റ്യാനോ

കുട്ടി ജനിക്കുന്നതിന് മുന്‍പ് തന്നെ കുട്ടിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഫുട്‌ബോളര്‍ സൂപ്പര്‍ താരം
ജനിക്കാന്‍ പോകുന്ന കുഞ്ഞ് മാലാഖയുടെ പേര് പുറത്തുവിട്ട് ക്രിസ്റ്റ്യാനോ

നാലാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കുടുംബവും. അടുത്ത മാസമാണ് ക്രിസ്റ്റ്യാനോയുടെ കാമുകി ജോര്‍ജീന റോഡ്രിഗസ് പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. കുട്ടി ജനിക്കുന്നതിന് മുന്‍പ് തന്നെ കുട്ടിയുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഫുട്‌ബോളര്‍ സൂപ്പര്‍ താരം. അലാന മാര്‍ട്ടീന എന്നാണ് മലാഖ കുഞ്ഞിന് പേരിട്ടിരിക്കുന്നത്.  

ഇന്‍സ്റ്റഗ്രാമിലൂടെയുള്ള ലൈവ് ബ്രോഡ്കാസ്റ്റിലൂടെയാണ് ക്രിസ്റ്റിയാനോയും കാമുകിയും ചേര്‍ന്ന് കുട്ടിയുടെ പേര് പുറത്തുവിട്ടത്. 32 കാരനായ റയല്‍ മാന്‍ഡ്രിഡ് താരം നിലവില്‍ മൂന്ന് കുട്ടികളുടെ അച്ഛനാണ്. സ്പാനിഷ് മോഡലായ ജോര്‍ജീനക്ക് 22 വയസാണുള്ളത്. കുട്ടിയുടെ ആദ്യത്തെ പേര് ക്രിസ്റ്റിയാനോയും രണ്ടാമത്തെ പേര് ജോര്‍ജീനയുമാണ് തീരുമാനിച്ചത്.

ജൂണിലാണ് ക്രിസ്റ്റിയാനോക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചത്. കുട്ടികളുടെ അമ്മയെക്കുറിച്ച് രഹസ്യമായി വെച്ചിരിക്കുകയാണ്. അലാന മാര്‍ട്ടീന താരത്തിന്റെ നാലാമത്തെ കുട്ടിയാണെങ്കിലും ജോര്‍ജീനയിലുണ്ടാകുന്ന ആദ്യത്തെ കുഞ്ഞാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com