ഗോള്‍ പോസ്റ്റിന് സമീപം മൂത്രമൊഴിച്ച് ഗോളി; റെഡ് കാര്‍ഡ് കാണിച്ച് പുറത്താക്കി

റെഡ് കാര്‍ഡായിരുന്നു മൈതാനത്ത് മൂത്രമൊഴിച്ചതിന് മാക്‌സിനെ കാത്തിരുന്നത്
ഗോള്‍ പോസ്റ്റിന് സമീപം മൂത്രമൊഴിച്ച് ഗോളി; റെഡ് കാര്‍ഡ് കാണിച്ച് പുറത്താക്കി

എത്ര വമ്പന്‍ മത്സരത്തിന് ഇടയിലാണെങ്കിലും ചില പ്രതിഭാസങ്ങളെയൊക്കെ നിയന്ത്രിച്ച് നിര്‍ത്തുന്ന കാര്യത്തില്‍ മനുഷ്യന്‍ നിസഹായനായിരിക്കും. അങ്ങിനെയൊന്നായിരുന്നു ഫുട്‌ബോള്‍ ക്ലബായ സാല്‍ഫോര്‍ഡ് സിറ്റി ഗോള്‍ കീപ്പര്‍ക്ക് സംഭവിച്ചത്. മുത്രശങ്ക നിയന്ത്രിക്കാനാവാതെ വന്നപ്പോള്‍ ഗോള്‍പോസ്റ്റിന് സമീപം മാക്‌സ് ക്രൊകോമ്പെ കാര്യം സാധിച്ചു. 

മുത്രശങ്ക ഒഴിഞ്ഞതിന്റെ ആശ്വാസത്തില്‍ നില്‍ക്കുന്ന മാക്‌സിന് പക്ഷേ അടുത്ത പ്രഹരം പിന്നാലെ വന്നു. റെഡ് കാര്‍ഡായിരുന്നു മൈതാനത്ത് മൂത്രമൊഴിച്ചതിന് മാക്‌സിനെ കാത്തിരുന്നത്. 

സാല്‍ഫോര്‍ഡ് സിറ്റിയുടെ ബ്രാഡ്‌ഫോര്‍ഡിനെതിരായ മത്സരത്തിലായിരുന്നു സംഭവം. ബ്രാഡ്‌ഫോര്‍ഡ് ടീമാണ് ട്വിറ്ററിലൂടെ ഇക്കാര്യം വാര്‍ത്തയാക്കിയത്. അഞ്ഞൂറിലധികം പേരായിരുന്നു കളി കാണാന്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നത്. 

എന്നാല്‍ സംഭവം വാര്‍ത്തയായതിന് പിന്നാലെ ക്ലബിനുണ്ടായ നാണക്കേടില്‍ മാപ്പ് പറഞ്ഞ് മാക്‌സ് രംഗത്തെത്തി. കംഫോര്‍ട്ടബിള്‍ അല്ലാത്ത അവസ്ഥയിലായിരുന്നു ഞാന്‍. ആ സമയം എടുത്ത തീരുമാനം തെറ്റായി പോയി. അത് ടീമിന്റെ ജയത്തിന്റെ ശോഭ കെടുത്തി. രണ്ട് ക്ലബുകളോടും താന്‍ ക്ഷമ ചോദിക്കുകയാണെന്ന് മാക്‌സ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com