ഇന്ത്യന്‍ ടീമില്‍ 'ഫ്രീക്കന്‍മാര്‍' കൂടുന്നു: ഗവാസ്‌ക്കറിനു ഇരിക്കപ്പൊറുതിയില്ല

ഇന്ത്യന്‍ ടീമില്‍ 'ഫ്രീക്കന്‍മാര്‍' കൂടുന്നു: ഗവാസ്‌ക്കറിനു ഇരിക്കപ്പൊറുതിയില്ല

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സെലക്ഷന്‍ മാനദണ്ഡങ്ങളെ വിമിര്‍ശിച്ചു ഇന്ത്യന്‍ ടീം മുന്‍ നായകനും കമേന്ററുമായ സുനില്‍ ഗവാസ്‌ക്കര്‍. ടീമിലേക്കു കളിക്കാരെ തെരഞ്ഞെടുക്കുന്നത് അവരുടെ മുടി വെട്ടിയ രീതി നോക്കിയും പച്ചകുത്തിയതു നോക്കിയുമാണെന്ന് ടൈംസ് ഓഫ് ഇന്ത്യയില്‍ ഗവാസ്‌ക്കര്‍ തന്റെ കോളത്തില്‍ എഴുതി.

പച്ചകുത്തിയവരെയും ഹെയര്‍സ്റ്റൈലില്‍ പരീക്ഷണം നടത്തുന്നവരെയുമാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്കു കളിക്കാന്‍ എടുക്കുന്നത്. കഴിവുള്ള താരങ്ങളെയല്ല. ഗവാസ്‌ക്കര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇന്ത്യന്‍ ടീമിന്റെ നിലവിലെ പ്രകടനത്തില്‍ തൃപ്തി രേഖപ്പെടുത്തിയ സണ്ണി ഫാഷന്റെ കളിയിലേക്കുള്ള കടന്നു വരവില്‍ അത്ര തൃപ്തനല്ല.

ശ്രീലങ്കന്‍ പര്യടനത്തില്‍ കിടിലന്‍ ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തതില്‍ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയ ഗവാസ്‌ക്കര്‍ മികച്ച ചില താരങ്ങള്‍ക്ക് ഈ പര്യടനത്തില്‍ അവസരം നിഷേധിക്കുകയും ഭംഗിയുള്ള ഹെയര്‍സ്റ്റൈലും പച്ചകുത്തിയതും നോക്കി ചില താരങ്ങള്‍ക്കു അവസരം നല്‍കിയെന്നും ആരോപിച്ചു.

വിരാട് കോഹ്ലി ഇന്ത്യന്‍ ക്രിക്കറ്റിലെ ഫാഷന്‍ മുഖമായും അറിയപ്പെടുന്ന താരമാണ്. അതേസമയം, ഹര്‍ദിക് പാണ്ഡ്യയും കോഹ്ലിയുടെ വഴിയിലാണ് സഞ്ചരിക്കുന്നത്. ഇവര്‍ക്കൊപ്പം കെഎല്‍ രാഹുലും ഫാഷന്‍ ഭ്രമമുള്ള താരമാണ്. കളിയാക്കാളേറെ ഫാഷനും ലൈഫ്‌സ്‌റ്റെലിനും കളിക്കാര്‍ പ്രാധാന്യം നല്‍കുന്നതാണ് ഗവാസ്‌ക്കറിനെ ചൊടിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com