ധോനി വിലമതിക്കാനാകാത്തത്‌; ഒരു ദിവസം കളി നിര്‍ത്താന്‍ പറഞ്ഞാല്‍ നടക്കില്ലെന്ന് ദാദ

രാജ്യത്തിനായി വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ ഒരു താരത്തോട് ഒരു ദിവസം കളി മതിയാക്കാന്‍ പറയാനാകില്ല
ധോനി വിലമതിക്കാനാകാത്തത്‌; ഒരു ദിവസം കളി നിര്‍ത്താന്‍ പറഞ്ഞാല്‍ നടക്കില്ലെന്ന് ദാദ

ധോനിയുടെ വിരമിക്കലിനായി വാളെടുക്കുന്നവര്‍ക്ക് മറുപടിയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ധോനിയെ പോലൊരു കളിക്കാരന്‍ എന്നും വിമര്‍ശകരുടെ വാദം തെറ്റാണെന്ന് തെളിയിക്കാന്‍ പ്രാപ്തനാണെന്ന് ഗാംഗുലി പറയുന്നു. 

മൂന്നൂറ് മത്സരങ്ങള്‍ എന്ന സഖ്യയിലേക്ക് എത്തിയതിലൂടെ തന്നെ ധോനിയുടെ മികവും മഹത്വവും അളക്കാം. മൈതാനത്ത് സമ്മര്‍ദ്ദം കനക്കുമ്പോള്‍, അതിനെ അതിജീവിച്ച് കളിക്കാനുള്ള കഴിവും, അനുഭവവും ധോനിക്ക് ഒപ്പമുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയിലെ കോളത്തില്‍ ഗാംഗുലി എഴുതുന്നു.

രാജ്യത്തിനായി വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ ഒരു താരത്തോട് ഒരു ദിവസം കളി മതിയാക്കാന്‍ പറയാനാകില്ല. ശക്തരായ ടീമുകള്‍ക്കെതിരെ മത്സരിക്കുമ്പോഴാണ് ധോനിക്ക് മുന്നില്‍ ഇനി വെല്ലുവിളി ഉയരുക. മികച്ച ടീമുകള്‍ക്കെതിരെ ഫോമിലേക്ക് ഉയരാനായാല്‍ വിമര്‍ശകരുടെ വായടപ്പിക്കാന്‍ ധോനിക്കാകുമെന്നും ഗാംഗുലി ചൂണ്ടിക്കാട്ടുന്നു. 

കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കം മുതല്‍ 51.56 ആണ് ധോനിയുടെ ബാറ്റിങ് ആവറേജ്. കരിയര്‍ ശരാശരിയില്‍ നിന്നും 0.64 ശതമാനം കുറവ് മാത്രമാണ് കഴിഞ്ഞ വര്‍ഷത്തെ ശരാശരിയിലുള്ളത്. ചില കളികളില്‍ ലോവര്‍ ഓര്‍ഡറില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ ധോനിക്ക് സാധിക്കാതിരുന്നതാണ് വിമര്‍ശകര്‍ ആയുധമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com