മഞ്ഞപ്പട ഇങ്ങനെ ആരവം തീര്‍ക്കുമ്പോള്‍ എന്താണ് പകരം കൊടുക്കുക, മനോഹരമായ ഫുട്‌ബോള്‍ അല്ലാതെ

അന്‍പതിനായിരത്തിലധികം കാണികള്‍ ബ്ലാസ്റ്റേഴ്‌സ് പന്ത് തട്ടുമ്പോള്‍ ആരവമുയര്‍ത്താനായി ഗ്യാലറിയിലേക്ക് എത്തുമ്പോള്‍ അവര്‍ക്ക് എന്താണ് തിരിച്ചു നല്‍കേണ്ടത്?
മഞ്ഞപ്പട ഇങ്ങനെ ആരവം തീര്‍ക്കുമ്പോള്‍ എന്താണ് പകരം കൊടുക്കുക, മനോഹരമായ ഫുട്‌ബോള്‍ അല്ലാതെ

അന്‍പതിനായിരത്തിലധികം കാണികള്‍ ബ്ലാസ്റ്റേഴ്‌സ് പന്ത് തട്ടുമ്പോള്‍ ആരവമുയര്‍ത്താനായി ഗ്യാലറിയിലേക്ക് എത്തുമ്പോള്‍ അവര്‍ക്ക് എന്താണ് തിരിച്ചു നല്‍കേണ്ടത്?  മനോഹരമായ ഫുട്‌ബോള്‍ തന്നെ മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് മുന്നില്‍ പുറത്തെടുക്കുമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സ്‌ട്രൈക്കറായ ബള്‍ഗേറിയക്കാരന്‍ ദിമിറ്റാര്‍ ബെര്‍ബറ്റോവ് പറയുന്നത്. 

ബള്‍ഗേറിയക്കാരുടെ ഗോള്‍വേട്ടക്കാരനായ ബെര്‍ബറ്റോവ് മഞ്ഞക്കുപ്പായത്തിലേക്ക് എത്തിപ്പെട്ടതിന് പിന്നിലെന്താണെന്നും വെളിപ്പെടുത്തുന്നു. കോച്ച് മ്യുലന്‍സ്റ്റീന്‍ തന്നെയാണ് തന്റെ ബ്ലാസ്‌റ്റേഴ്‌സിലേക്കുള്ള വരവിന് പിന്നില്‍. കോച്ച് ഫോണില്‍ വിളിച്ച് സംസാരിച്ചു. തന്നോടൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകാനുള്ള ആഗ്രഹം കോച്ച് പറഞ്ഞു. 

അദ്ദേഹം എങ്ങിനെയാണ് ഫുട്‌ബോളിനെ നോക്കിക്കാണുന്നത് എന്ന് നന്നായി അറിയാവുന്നത് കൊണ്ട് കോച്ചിന്റെ ബ്ലാസ്‌റ്റേഴ്‌സിലേക്കുള്ള ക്ഷണത്തില്‍ തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. തന്നെ മഞ്ഞക്കുപ്പായത്തിലേക്ക് കൊണ്ടുവരാനുള്ള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ അതിയായ താത്പര്യം അവരുടെ നീക്കങ്ങളിലും വ്യക്തമായിരുന്നു. ഞാനുമായും, ഏജന്റുമായുമുള്ള സംസാരങ്ങള്‍ക്കിടയില്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് കാണിച്ച ബഹുമാനവും കൂടിയായപ്പോള്‍ ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി ഇറങ്ങുമെന്ന് ഉറപ്പിക്കുകയായിരുന്നു എന്ന് ബെര്‍ബറ്റോവ് പറയുന്നു. 

സര്‍ അലക്‌സ് ഫെര്‍ഗൂസനൊപ്പം മ്യൂലന്‍സ്റ്റീന്‍ മാഞ്ചസ്റ്ററില്‍ ഉള്ളപ്പോള്‍ മുതല്‍ ബെര്‍ബറ്റോവും മ്യുലന്‍സ്റ്റീനുമൊപ്പം ഉണ്ട്. ഫുള്‍ഹാമിലേക്ക മ്യുലന്‍സ്റ്റീന്‍ പോയപ്പോഴും ബെര്‍ബറ്റോവ് മ്യുലന്‍സ്റ്റിനൊപ്പം ചേര്‍ന്നിരുന്നു. ഇപ്പോള്‍ ഇരുവരും ബ്ലാസ്‌റ്റേഴ്‌സിന് ഒപ്പവും. 

ഇത് മൂന്നാ തവണയാണ് ഞങ്ങള്‍ ഒരുമിക്കുന്നത്. തന്നെ മ്യുലന്‍സ്റ്റീന് നന്നായി അറിയാം. എങ്ങിനെ ഫുട്‌ബോള്‍ കളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം മനസിലാക്കിയിട്ടുണ്ട്. ഒരു്മിച്ച് നിന്നപ്പോള്‍ കിരീടം നേടാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടിയും നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും ബെര്‍ബറ്റോവ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com