സ്വര്‍ണം നേടി തന്നിട്ടും 'ഐ ഹെയിറ്റ് മൈ കോച്ച്' എന്ന് സിന്ധു, അതും അധ്യാപക ദിനത്തില്‍

സ്വര്‍ണം നേടി തന്നിട്ടും ഐ ഹെയിറ്റ് മൈ കോച്ചെന്ന് പി.വി.സിന്ധു
സ്വര്‍ണം നേടി തന്നിട്ടും 'ഐ ഹെയിറ്റ് മൈ കോച്ച്' എന്ന് സിന്ധു, അതും അധ്യാപക ദിനത്തില്‍

റിയോയില്‍ സ്വര്‍ണത്തിലേക്ക് കുതിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പരിശീലനവും, നിശ്ചയദാര്‍ഡ്യവും മാത്രമായിരുന്നില്ല സിന്ധുവിന് തുണയായത്. പുല്ലേല ഗോപിചന്ദ് എന്ന പരിശീലകന് ആ സ്വര്‍ണത്തിലുള്ള പങ്ക് എത്രമാത്രമാണെന്ന് വ്യക്തമാക്കിയാണ് അധ്യാപക ദിനത്തിന്റെ സിന്ധു ഒരു ഡിജിറ്റല്‍ ഫിലിം പുറത്തിറക്കിയിരിക്കുന്നത്. 

ഓരോ വ്യക്തിയിലും അധ്യാപകര്‍ ചെലുത്തിയ സ്വാധീനം വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ ചിലര്‍ക്ക് വളരെ അടുപ്പം തോന്നിയ അധ്യാപകര്‍ മറ്റ് ചിലര്‍ക്ക് ശത്രുക്കളായിരിക്കും. അവരോട് തോന്നുന്ന ശത്രുതയ്ക്ക് അപ്പുറം മറ്റൊന്നു കൂടി ഉണ്ടെന്ന് പറയുന്നതാണ് കോച്ച് പുല്ലേല ഗോപിചന്ദിന് സമര്‍പ്പിച്ച് സിന്ധു നിര്‍മിച്ചിരിക്കുന്ന ഡിജിറ്റല്‍ ഫിലിം. 

ഐ ഹെയ്റ്റ് മൈ കോച്ച് ഗോപിചന്ദ് എന്ന പേരിലെ ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യം വരുന്ന വീഡിയോയില്‍ അദ്ദേഹം സിന്ധുവില്‍ ചെലുത്തിയ സ്വാധീനം മുഴുവന്‍ വ്യക്തമാക്കുന്നു. തനിക്ക് ജയം നേടി തരാന്‍ ഒരു വിട്ടുവീഴ്ചയ്ക്കും കോച്ച് തയ്യാറല്ലെന്ന് പറയുന്ന വീഡിയോ സ്‌പോര്‍ട്‌സ് ഡ്രിങ്ക് ബ്രാന്‍ഡായ ഗറ്റോറാഡെയുമായി ചേര്‍ന്നാണ് സിന്ധു അധ്യാപക ദിനത്തില്‍ പുറത്തിറക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com