യുഎസ് ഓപ്പണ്‍: ക്വാര്‍ട്ടറില്‍ ഫെഡറര്‍ അടിതെറ്റി; നദാല്‍ സെമിയില്‍

യുഎസ് ഓപ്പണ്‍: ക്വാര്‍ട്ടറില്‍ ഫെഡറര്‍ അടിതെറ്റി; നദാല്‍ സെമിയില്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിസ് താരം റോജര്‍ ഫെഡറര്‍ പുറത്ത്. അര്‍ജന്റീന താരം ഡെല്‍ പെട്രോയോട് 7-5, 3-6, 7-6 (8), 6-4 എന്ന സ്‌കോറിനാണ് ഫെഡറര്‍ തോറ്റത്. സെമി ഫൈനലില്‍ സ്പാനിഷ് താരം റാഫേല്‍ നദാലാണ് ഡെല്‍ പെര്‍ട്രോയ്ക്ക് എതിരാളി.

2009 യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഫെഡററെ തോല്‍പ്പിച്ചു കിരീടം ചൂടിയ ഡെല്‍ പെട്രോ ഈ വര്‍ഷം മികച്ച ഫോമില്‍ കളിക്കുന്ന ഫെഡററെ മാരത്തണ്‍ പോരാട്ടത്തിനൊടുവിലാണ് കീഴടക്കിയത്. വിംബിള്‍ഡണും ഓസ്‌ട്രേലിയന്‍ ഓപ്പണും നേടി ക്വാര്‍ട്ടറില്‍ അനായാസ ജയം കണക്കുകൂട്ടിയെത്തിയ ഫെഡററിനു മുന്നില്‍ ഡെ പെട്രോ ഫോമിലേക്കുയര്‍ന്നു. കരിയറില്‍ മൂന്ന് തവണ മാത്രം ഗ്രാന്‍സ്ലാമിന്റെ അവസാന നാലില്‍ ഇടം നേടിയിട്ടുള്ള ഡെല്‍ പെട്രോ 2013നു ശേഷം ഇത്രയും ഫോമില്‍ കളിക്കുന്നത് ആദ്യമായിട്ടാണ്.

ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സണും സ്പാഷ് താരം കെവിന്‍ കരാനോ ബസ്റ്റയും തമ്മിലാണ് രണ്ടാം സെമി. 

സെമി ഫൈനില്‍ നദാല്‍-ഫെഡറര്‍ പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. പരിക്കുമൂലം ഈ സീസണല്‍ കളി മതിയാക്കിയ സ്റ്റാന്‍ വാവ്‌റിങ്കയും നോവാക്ക് ദ്യോക്കോവിച്ചും ടൂര്‍ണമെന്റിന്റെ രണ്ടു ദിവസം മുമ്പ് പിന്മാറിയ ആന്‍ഡി മുറെയും ടൂര്‍ണമിന്റിലില്ല എന്നുറപ്പായതോടെ 2004 മുതല്‍ 2008 വരെ തുടര്‍ച്ചയായി നാലു തവണ യുഎസ് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട ഫെഡററും റാഫേല്‍ നദാലുമായിരുന്നു ഈ സീസണ്‍ യുഎസ് ഓപ്പണിന്റെ ഹോട്ട് ഫെവെറിറ്റുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com