കളിക്കൂട്ടുകാര്‍ തമ്മില്‍ പോരാടി; യുഎസ് ഓപ്പണില്‍ പുതു ചരിത്രം; സീഡില്ലാത്ത സ്റ്റെഫാന്‍സിന് കിരീടം

കളിക്കൂട്ടുകാര്‍ തമ്മില്‍ പോരാടി; യുഎസ് ഓപ്പണില്‍ പുതു ചരിത്രം; സീഡില്ലാത്ത സ്റ്റെഫാന്‍സിന് കിരീടം

ന്യൂയോര്‍ക്ക്:  യുഎസ് ഓപ്പണില്‍ ചരിത്രം കുറിക്കാനുള്ള സ്ലോവാന്‍സ് സ്‌റ്റെഫാന്‍സിന്റെ ജൈത്രയാത്രയിലെ കലാശപ്പോരില്‍ മാഡിസന്‍ കീസ് കളിക്കൂട്ടുകാരിയായത് യാദൃശ്ചികമായിരിക്കാം. ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തിലാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-3 6-0) കീസിനെ അടിയറവ് പറയിച്ചു സ്റ്റെഫാന്‍സ് യുഎസ് ഓപ്പണില്‍ മുത്തമിട്ടത്.

61 മിനിറ്റ് മാത്രം ദൈര്‍ഘ്യമുണ്ടായ മത്സരത്തിലെ ആദ്യ സെറ്റ് 6-3 ന് നേടിയ സ്ലോവാന്‍സ് സ്റ്റെഫാന്‍സ് രണ്ടാം സെറ്റില്‍ ഒരു ഗെയിം പോലും എതിരാളിക്ക് നല്‍കാതെയാണ് സ്വന്തമാക്കിയത്. ലോക റാങ്കിങ്ങില്‍ 83 ാം സ്ഥാനത്തായിരുന്നു ടൂര്‍ണമെന്റിന് ഇറങ്ങുമ്പോള്‍ ഇവര്‍.

ആദ്യം മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച 24 വയസ് മാത്രം പ്രായമായ സ്റ്റെഫാന്‍സ് പിന്നീട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തുകയായിരുന്നു. ഓപ്പണ്‍ കാലഘട്ടത്തിനു തുടക്കമായ 1968നു ശേഷം യുഎസ് ഓപ്പണ്‍ വിജയിക്കുന്ന ആദ്യ സീഡില്ലാ താരമെന്ന പേരും സ്റ്റെഫാന്‍സിനൊപ്പമായി. സീഡില്ലാതെ ഗ്രാന്‍സ്ലാം കിരീടം നേടുന്ന അഞ്ചാമത്തെ വനിതാ താരം കൂടിയായും സ്റ്റെഫാന്‍സ് മാറി. 

മുന്‍ ചാംപ്യന്‍ വീനസ് വില്യംസിനെ സെമിയില്‍ അട്ടിമറിച്ചാണ് സ്‌റ്റെഫാന്‍സ് ഫൈനലില്‍ കടന്നത്. ാഡിസന്‍ കീസ് ആകട്ടെ, ഇരുപതാം സീഡ് കൊകോ വാന്‍ഡവയെ തോല്‍പ്പിച്ചും അവസാന അങ്കത്തിനെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com