2024 ഒളിമ്പിക്‌സ് പാരീസില്‍;2028ല്‍ ലോസ് ആഞ്ജലിസില്‍ 

ചരിത്രത്തിലാദ്യമായിട്ടാണ് രണ്ട് ഒളിമ്പിക്‌സുകളുടെ വേദി ഐ.ഒ.സി ഒരുമിച്ച് പ്രഖ്യാപിക്കുന്നത്
2024 ഒളിമ്പിക്‌സ് പാരീസില്‍;2028ല്‍ ലോസ് ആഞ്ജലിസില്‍ 

ലീമ(പെറു): 2024 ഒളിമ്പിക്‌സ് പാരീസില്‍ നടത്താന്‍ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി തീരുമാനിച്ചു. 2028ലേത് ലോസ് ആഞ്ജലിസില്‍ നടത്തും. ചരിത്രത്തിലാദ്യമായിട്ടാണ് രണ്ട് ഒളിമ്പിക്‌സുകളുടെ വേദി ഐ.ഒ.സി ഒരുമിച്ച് പ്രഖ്യാപിക്കുന്നത്. ഫ്രഞ്ച് തലസ്ഥാനമായ പാരീസും (1900,1924) അമേരിക്കന്‍ നഗരമായ ലോസ് ആഞ്ജിലിസും (1932,1984) മൂന്നാം തവണയാണ് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നത്.

പാരീസിനെയും ലോസ് ആഞ്ജലിസിനെയും സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ നേട്ടമാണെന്ന് അന്താരാഷ്ട് ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു.രണ്ട് ഒളിമ്പിക്‌സ് വേദി ഒരുമിച്ച് പ്രഖ്യാപിച്ചത് തന്നെ സംബന്ധിച്ചിടത്തോളം സുവര്‍ണനേട്ടമാണെന്നും ബാച്ച് ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com