ഇതാ സിന്ധുവിന്റെ മറുപടി; ജപ്പാന്‍ താരത്തെ തുരുത്തി കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം

ഗ്ലാസ്‌ഗോയില്‍ തോല്‍പ്പിച്ച ജപ്പാന്റെ നസോമി ഒക്കുഹാരയ്ക്ക് ചുട്ട മറുപടി നല്‍കിയാണ് സിന്ധു തന്റെ മൂന്നാം സൂപ്പര്‍ സീരീസ് കിരീടം സ്വന്തമാക്കിയത്‌
ഇതാ സിന്ധുവിന്റെ മറുപടി; ജപ്പാന്‍ താരത്തെ തുരുത്തി കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം

ലോക ചാമ്പ്യന്‍ഷിപ്പിലെ പരാജയത്തിന് സിന്ധുവിന്റെ പകരംവീട്ടല്‍. ഗ്ലാസ്‌ഗോയില്‍ തോല്‍പ്പിച്ച ജപ്പാന്റെ നസോമി ഒക്കുഹാരയ്ക്ക് ചുട്ട മറുപടി നല്‍കിയാണ് സിന്ധു തന്റെ മൂന്നാം സൂപ്പര്‍ സീരീസ് കിരീടം സ്വന്തമാക്കിയത്. 

ഒരു മണിക്കൂറും 50 മിനിറ്റും പിന്നിട്ട മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് സിന്ധു കൊറിയന്‍ ഓപ്പണ്‍ കിരീടം ഉയര്‍ത്തിയത്. (സ്‌കോര്‍ 22-20,11-21,21-18).

ആദ്യ സെറ്റ് മുതല്‍ തന്നെ ഇരു താരങ്ങളും തകര്‍പ്പന്‍ പോരാട്ടം നടത്തിയതോടെ വിജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് പ്രവചിക്കാനാകുമായിരുന്നില്ല. 20-10 എന്ന സ്‌കോറില്‍ നില്‍ക്കെ ഒക്കുറ രണ്ട് ഗെയിം പോയിന്റ് നേടിയെങ്കിലും 4 പോയിന്റുമായി തിരിച്ചടിച്ച് സിന്ധു സെറ്റ് സ്വന്തമാക്കി. 

എന്നാല്‍ രണ്ടാമത്തെ സെറ്റില്‍ ജാപ്പനീസ് താരം തകര്‍ത്ത് കളിച്ചതോടെ സിന്ധിവിന് വീണ്ടും വിയര്‍ക്കേണ്ടി വന്നു. രണ്ടാം സെറ്റ് ജപ്പാന്‍ താരം പിടിച്ചെങ്കിലും, മൂന്നാം ജയിക്കാനുറച്ച് സിന്ധു കളിച്ചതോടെ ജപ്പാന്‍ താരത്തിന് മറുപടിയുണ്ടായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com