ധോണിയുടെ ക്ഷമയും പാണ്ഡ്യയുടെ സിക്‌സറുകളും; ഇന്ത്യ ഏഴിന് 281

ഓസ്‌ട്രേലയക്കെതിരായ ആദ്യ ഏകദിനത്തില്‍ മോശം തുടക്കത്തില്‍ നിന്ന രക്ഷപ്പെട്ട് ഇന്ത്യ ഭേദപ്പെട്ട സ്‌കോറില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
ധോണിയുടെ ക്ഷമയും പാണ്ഡ്യയുടെ സിക്‌സറുകളും; ഇന്ത്യ ഏഴിന് 281

ചെന്നൈ: ഓസ്‌ട്രേലയക്കെതിരായ ആദ്യ ഏകദിനത്തില്‍ മോശം തുടക്കത്തില്‍ നിന്ന രക്ഷപ്പെട്ട് ഇന്ത്യ ഭേദപ്പെട്ട സ്‌കോറില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ടോസ് ജയിച്ച് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ ആദ്യ ആറ് ഓവറില്‍ ഓസീസ് പട പിഴുതു. ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും മുന്‍ ക്യാപ്റ്റന്‍ ധോണിയുടെയും മികവില്‍ ഇന്ത്യ ഏവിന് 281 റണ്‍സ് എടുത്തിട്ടുണ്ട്. 

സിക്‌സറുഖലുമായി കളം നിറഞ്ഞ് അര്‍ധസെഞ്ചുറി അടിച്ച  ഹാര്‍ദ്ദിക് പാണ്ഡ്യയും മുന്‍ ക്യാപ്റ്റന്‍ ധോണിയും ചേര്‍ന്നെടുത്ത 118 റണ്‍സിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. 66 പന്തില്‍നിന്ന് അഞ്ച് വീതം ഫോറും സിക്‌സറും പായിച്ച പാണ്ഡ്യ 83 റണ്‍സെടുത്താണ് മടങ്ങിയത്.അവസാനം വരെ പൊരുതിയ ധോണി 88 പന്തില്‍ നാലു ഫോറും രണ്ടു സിക്‌സറും ഉള്‍പ്പെടെ 79 റണ്‍സെടുത്തു.

അഞ്ച് റണ്‍സ് മാത്രം എടുത്തു നില്‍ക്കെ രഹാനെയെ പുറത്താക്കിയ നതാന്‍ കൗള്‍ട്ടറാണ് അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ കോഹ്‌ലിയെ പൂജ്യത്തിന് പുറത്താക്കി ഇന്ത്യയ്ക്ക് ഇരട്ടി പ്രഹരം ഏല്‍പ്പിച്ചത്. എന്നാല്‍ അവിടേയും തീര്‍ന്നില്ല, അഞ്ചാം ഓവറിലെ മൂന്നാം ബോളില്‍ മനീഷ് പണ്ഡ്യയേയും വീഴ്ത്തി നതാന്‍ കൗള്‍ട്ടര്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി. 

പിന്നീട് കേദാര്‍ ജാദവ്-രോഹിത് ശര്‍മ കൂട്ടുകെട്ട് ഇന്ത്യയെ ഭദ്രമായ നിലയിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചെങ്കിലും മാര്‍ക്കസ് സ്‌റ്റോനിസിന്റെ പന്തില്‍ രോഹിത് (28) പുറത്തായി. 40 റണ്‍സെടുത്ത കേദാര്‍ ജാദവ് പുറത്തായതോടെ വീണ്ടും പ്രതിരോധത്തിലായ ഇന്ത്യയെ അവിടെനിന്ന് ഹാര്‍ദ്ദിക് പാണ്ഡ്യയും ധോണിയും കൂടി പിടിച്ചു കയറ്റുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com